സ്വ​യം തൊ​ഴി​ൽ സം​രം​ഭ​വു​മാ​യി ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Saturday, June 25, 2022 12:57 AM IST
ക​ല്ല​ടി​ക്കോ​ട്: സ്വ​യം തൊ​ഴി​ൽ പ​ര്യാ​പ്ത​ത​യി​ലേ​ക്ക് നാ​ടി​നെ ന​യി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജെ ​എ​ൽ ജി ​പ​ദ്ധ​തി​യി​ൽ വാ​യ്പ​ക​ൾ അ​നു​വ​ദി​ച്ചു.​സ്വ​യം തൊ​ഴി​ലി​നാ​യി രൂ​പീ​ക​രി​ക്കു​ന്ന ഗ്രൂ​പ്പു​ക​ളാ​ണ് ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ൾ (ജെ ​എ​ൽ ജി).​ബാ​ങ്കി​ന്‍റെ ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ട ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച വി​വി​ധ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.
ജെഎ​ൽജി ​വ​ഴി കൂ​ടു​ത​ൽ ധ​ന​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന് ബാ​ങ്ക് ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു. ജെഎ​ൽജി ​വാ​യ്പ​യു​ടെ ആ​ദ്യ സം​രം​ഭ​മാ​യി ’സ്മാ​ർ​ട്ട് ഇ​ന്‍റീ​രി​യ​ൽ ക്ലീ​നി​ംഗ’ എ​ന്ന യൂ​ണി​റ്റി​ന് വാ​യ്പ ന​ൽ​കി.​ ഈ സം​രം​ഭ​ത്തി​ന് ആ​വ​ശ്യ​മാ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ര​ളി കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഓ​ഫീ​സു​ക​ൾ വീ​ടു​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ന്പൂ​ർ​ണ്ണ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​ണ് സ്മാ​ർ​ട്ട് ഇ​ന്‍റീ​രി​യ​ർ ക്ലീ​നി​ംഗ് എ​ന്ന തൊ​ഴി​ൽ സം​രം​ഭ​ത്തി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ന്ന​ത്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​കെ.​ഷൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ദാ​വൂ​ദ്.​ജെ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ.​ച​ന്ദ്ര​ൻ,യൂ​സ​ഫ് പാ​ല​ക്ക​ൽ,ബാ​ങ്ക് സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ്, വ്യാ​പാ​രി​ വ്യ​വ​സാ​യി യൂ​ണി​റ്റ് ജ​ന. സെ​ക്ര​ട്ട​റി ന​വാ​സ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.