ഭാ​ര​തമാ​ത കോ​ള​ജി​ൽ നാ​ക് വി​സി​റ്റിം​ഗ് 27, 28 തീ​യതി​ക​ളി​ൽ
Sunday, June 26, 2022 12:58 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ഭാ​ര​തമാ​ത ആ​ർട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജി​ൽ‍ 27, 28 തീയതി​ക​ളി​ൽ നാ​ക് വി​ല​യി​രു​ത്ത​ൽ ന​ട​ക്കും. സി​എം​ഐ പ്രേ​ഷി​ത പ്ര​വി​ശ്യ​യു​ടെ ഉ​ദ്യ​മ​ത്തി​ന്‍റെ ഫ​ല​മാ​യി 2015ലാ​ണ് കൊ​ഴി​ഞ്ഞാ​ന്പാ​റ ഭാ​ര​ത​മാ​ത ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് സ്ഥാ​പി​ത​മാ​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി അ​ക്കാ​ദ​മി​ക രം​ഗ​ത്ത് മി​ക​വു പു​ല​ർ​ത്തു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വ്യ​ക്തി​ത്വ ക്ഷേ​മ​ത്തി​നും അ​ക്കാ​ദ​മി​ക് വി​ക​സ​ന​ത്തി​നു​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ല്കി​യി​രി​ക്കു​ന്ന​ത്.

നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കു​ന്ന നാ​ക് വി​ല​യി​രു​ത്ത​ലി​നാ​യി ഹി​മാ​ച​ൽ പ്ര​ദേ​ശ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​സു​നി​ൽ ഗു​പ്ത, ഡ​ൽ​ഹി ജാ​മി​യ മി​ലി​യ യൂ​ണി​വേ​ഴ്സി​റ്റി പ്രെ​ഫ.​ഡോ.​ഖാ​ദ​രി, മേ​ഘാ​ല​യ സെ​ന്‍റ് എ​ഡ്മ​ണ്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ സി​ൽ​വാ​ന ല​മാ​രെ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളാ​ണ് നാ​ക് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്.