അട്ടപ്പാടിയിലെ ഊരുകകൾ താണ്ടി തന്പിന്‍റെ നാടകവണ്ടി
Monday, June 27, 2022 12:42 AM IST
അ​ഗ​ളി: ന​മ​ത്ത് ക​ന​വ് എ​ന്ന ഗോ​ത്ര ത​ന​തു ഭാ​ഷ​യി​ലു​ള്ള നാ​ട​ക​വ​ണ്ടി ഉൗ​രു​ക​ളി​ൽ നി​ന്ന് ഉൗ​രു​ക​ളി​ലേ​ക്ക് പ്ര​യാ​ണം ആ​രം​ഭി​ച്ചു.
യു​ണി​സെ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ദി​വാ​സി കൂ​ട്ടാ​യ്മ​യാ​യ ത​ന്പി​ലെ ക​ലാ​കാ​ര​ൻ​മാ​രാ​ണ് നാ​ട​ക​വ​ണ്ടി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഉൗ​രു​ത​ല​ത്തി​ൽ പോ​ഷ​കാ​ഹ​ര​ക്കു​റ​വ് എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാ​നാ​വും എ​ന്ന​താ​ണ് നാ​ട​ക​ത്തി​ലെ പ്ര​ധാ​ന വി​ഷ​യം.
ഗോ​ത്ര ജീ​വി​ത​ത്തി​ൽ നി​ല​നി​ല്ക്കു​ന്ന മി​ത്തു​ക്ക​ളെ സ​മ​യോ​ജി​ത​മാ​യി കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടു​ള്ള നാ​ട​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ആ​ന​ക്ക​ട്ടി കു​ലു​ക്കൂ​ർ ഉൗ​രി​ൽ ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​മ​മൂ​ർ​ത്തി നി​ർ​വ​ഹി​ച്ചു.
യു​ണി​സെ​ഫ് റീ​ജി​ന​ൽ ഹെ​ഡ് കെ.​എ​ൽ. റാ​വു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ക​വി സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ധ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.
ത​ന്പി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​നി​സെ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ഡോ.​കൗ​ഷി​ക്ക് ഗാം​ഗു​ലി, എം.​മ​നീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​തേ​ഷ് ഉ​ണ്ണി, ഉൗ​രു​മൂ​പ്പ​ൻ ര​ങ്ക​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നാ​ട​ക സാ​ക്ഷാ​ത്ക്കാ​രം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് എം ​കു​പ്പു​സ്വാ​മി​യാ​ണ്. നാ​ട​ക​ത്തി​ന്‍റെ ര​ച​ന ര​തീ​ഷ് ഒ​എ​ൽ​എ​ച്ചി​ന്‍റെ​താ​ണ്.
ഗാ​ന​ങ്ങ​ൾ മു​രു​ക​ൻ സാ​ന്പാ​ർ​ക്കൂ​ട്, ക​ലാ​സം​വി​ധാ​നം ആ​ദി തേ​ജ​സ്, മ​രു​ത​ൻ, ബി.​ഉ​ദ​യ​ക്കു​മാ​ർ, കെ.​എ​ൻ. ര​മേ​ഷ്, വി​നോ​ദ്, മ​തി​വ​ർ​ണ്ണ​ൻ, ല​ക്ഷ്മി ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ധ കു​ലു​ക്കൂ​ർ, രേ​വ​തി ഉ​ദ​യ​ൻ എ​ന്നി​വ​രാ​ണ് വേ​ഷ​മി​ടു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്റ​ന്പ​തോ​ളം ഉൗ​രു​ക​ളി​ൽ നാ​ട​ക​വ​ണ്ടി എ​ത്തും. ത​ന്പ് ക​ണ്‍​വീ​ന​ർ കെ.​എ. രാ​മു, സാ​നി​ഷ് എ​ന്നി​വ​രാ​ണ് നാ​ട​ക​വ​ണ്ടി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.