ഇളവുകളുടെ സാധ്യത സർക്കാരുകൾ പ്രയോജനപ്പെടുത്തണം: മാർ കൊച്ചുപുരയ്ക്കൽ
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട്: ബ​ഫ​ർ​സോ​ൺ സു​പ്രീം കോ​ട​തി വി​ധി​യി​ൽ ന​ല്കി​യി​രി​ക്കു​ന്ന ഇ​ള​വു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​രു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ. പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന അ​തി​ജീ​വ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ർ​ഷ​ക​ന്‍റെ ക​ണ്ണീ​രു കാ​ണാ​ത്ത സ​ർ​ക്കാ​രി​ന്‍റെ മു​ന്പി​ൽ മ​ഴ​യെ സാ​ക്ഷി​യാ​ക്കി​യു​ള്ള ഒ​രു ജ​ന​ത​യു​ടെ അ​തി​ജീ​വ​ന പോ​രാ​ട്ട​മാ​ണ് പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന അ​തി​ജീ​വ​ന സ​ദ​സെന്നും ബി​ഷ​പ് പ​റ​ഞ്ഞു.