എ.​സി. ഷ​ണ്‍​മു​ഖ​ദാ​സ് അനുസ്മരണം
Wednesday, June 29, 2022 12:15 AM IST
അ​ഗ​ളി : എ​ൻ​സി​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന എ.​സി. ഷ​ണ്‍​മു​ഖ​ദാ​സി​ന്‍റെ ഒ​ന്പ​താം ച​ര​മ​ദി​നം അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ പെ​ട്ടി​ക്ക​ല്ലി​ലെ പു​തു​ജീ​വ​ൻ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ന​ട​ത്തി.
ഭ​ക്ഷ​ണ​വും പു​തു​വ​സ്ത്ര​വും ന​ല്കി​യാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. എ​ൻ​സി​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത​ലി കു​ള​പ്പാ​ടം അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ടി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ. സ​ലോ​മി, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ദ​ക്ക​ത്തു​ള്ള പ​ട​ല​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​റു​മു​ഖം സേ​ട്ട്, എ​ൻ​വൈ​സി ജി​ല്ലാ​ക്ക​മ്മി​റ്റി​യം​ഗം എ​സ്.​ മ​നോ​ജ്, ട്ര​ഷ​റ​ർ രാം​രാ​ജ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഘ​നാ​ഥ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.