കേ​ര​ള​ത്തി​ൽ സി​പി​എം-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് : സി. ​ച​ന്ദ്ര​ൻ
Thursday, June 30, 2022 11:58 PM IST
നെന്മാ​റ : കേ​ര​ള​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും കൂ​ടു​ത​ൽ മ​റ​നീ​ക്കി പു​റ​ത്തേ​ക്ക് വ​രി​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ.
അ​ന്ത​രി​ച്ച മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കെഎ​സ് യു നേ​താ​വ് ആ​ർ.​അ​നി​ലി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തെ മി​ക​ച്ച യു​വ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള നാ​ലാ​മ​ത് ആ​ർ.​അ​നി​ൽ സ്മാ​ര​ക പു​ര​സ്കാ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ടി​ന് ല​ഭി​ച്ചു.
യോ​ഗ​ത്തി​ൽ കെഎ​സ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐ​സ്യു നേ​താ​ക്ക​ളാ​യ ഗൗ​ജ വി​ജ​യ​കു​മാ​ര​ൻ, ആ​ർ.​അ​നൂ​പ്, ഡാ​നി​ഷ് മാ​ത്യു, ശ്യാം ​ദേ​വ​ദാ​സ്, കെ.​ജി.​രാ​ഹു​ൽ, ബി​ജോ​യ് മു​ത​ല​മ​ട, ബി​ബി​ൻ ബെ​ന്നി, സി.​വി​ഷ്ണു, വി​നീ​ത് ക​രി​ന്പാ​റ, വി​നീ​ഷ് ക​രി​ന്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും നല്കി.