ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽ പാ​ലം നി​ർ​മാ​ണം; അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കുന്നു
Saturday, July 2, 2022 12:49 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു പ്ര​ധാ​ന ക​നാ​ലി​ന്‍റെ ക​ല്ല​ടി​ക്കോ​ട്ടെ ദേ​ശീ​യ പാ​ത​യി​ലെ പാ​ലം നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ ഏ​റു​ന്ന​താ​യി പ​രാ​തി.
നി​ല​വി​ലു​ള്ള പാ​ലം പൊ​ളി​ച്ച് പു​തി​യ പ​ാലം നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ഴ​യ പ​ാല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും 12 അ​ടി വീ​തി​യി​ൽ പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഒ​രേ സ​മ​യം കാ​ൽ ന​ട​യ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കാ​നാ​വി​ല്ല. റോ​ഡി​ന്‍റെ ന​ടു​വി​ൽ ബാ​രി​ക്കേ​ഡ് വെ​ച്ച് ഗ​താ​ഗ​തം ഇ​രു​വ​ശ​ത്തു കൂ​ടി​യും തി​രി​ച്ചു വി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും വേ​ഗ​ത​യി​ൽ വ​രു​ന്ന ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്.
നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​ലം പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത​റി​യാ​തെ വേ​ഗ​ത​യി​ൽ വ​രു​ന്ന വ​ാഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.
ക​നാൽ പ​ാല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തേ​യ്ക്കും നാ​ലു​ഭാ​ഗ​ത്തു നി​ന്നും പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ഹ​ന്പ് നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.