കളഞ്ഞുകിട്ടിയ ഏ​ഴാ​യി​രം രൂ​പയ​ട​ങ്ങി​യ പ​ഴ്സ് പോലീസിനു കൈമാറി മാതൃകയായി
Thursday, August 18, 2022 12:18 AM IST
ചി​റ്റൂ​ർ: ഏ​ഴാ​യി​രം രൂ​പ​യും എ​ടി​എം കാ​ർ​ഡു​മു​ൾ​പ്പെ​ടെ റോ​ഡി​ൽ നി​ന്നും വീ​ണു​കി​ട്ടി​യ പ​ഴ്സ് ചി​റ്റൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യ അ​ല​ച്ചം​കോ​ട് സി.​ബി. രം​ഗ​നാ​ഥ​ന്‍റെ സേ​വ​നം മാ​തൃ​ക​യാ​യി.
ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് അ​ണി​ക്കോ​ട്- ഭീ​മ​ത്ത് മൊ​ക്ക് റോ​ഡി​നു മു​ന്നി​ലു​ള്ള ഭ​ക്ഷ​ണ​ശാ​ല​യ്ക്കു സ​മീ​പ​ത്താ​ണ് പ​ഴ്സ് ക​ണ്ടെ​ത്തി​യ​ത്.
പ​ഴ്സി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ന​ല്ലേ​പ്പി​ള്ളി കൃ​ഷി ഭ​വ​ൻ ജീ​വ​ന​ക്കാ​രി എം.​വി. ശ്രീ​ദേ​വി​യാ​ണ് പ​ഴ്സി​ന്‍റെ ഉ​ട​മ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ശ്രീ​ദേ​വി​ക്ക് സി.​ബി. രം​ഗ​നാ​ഥ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സി​പി​ഒ മ​ണി​ക​ണ്ഠ​ൻ പ​ഴ്സ് കൈ​മാ​റി. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​നാ​ഥ​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ അ​നു​മോ​ദി​ച്ചു.