ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ 11.50 കോ​ടി രൂ​പ ചെല​വി​ൽ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ​പ്ലാ​ന്‍റ് നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം നീ​ളു​ന്നു
Thursday, August 18, 2022 12:20 AM IST
ഒ​റ്റ​പ്പാ​ലം:​ ന​ഗ​ര​ത്തി​ൽ പ​തി​നൊ​ന്ന​ര കോ​ടി രൂ​പ ചെല​വി​ൽ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ​പ്ലാ​ന്‍റ് നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. മ​ലി​ന​ജ​ല​പ്ര​ശ്നം കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന ന​ഗ​ര​ത്തി​ന് മ​ലി​ന​ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റി​ന്‍റെ (സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്) നി​ർ​മാ​ണം വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ്. പ്ര​വൃ​ത്തി​ക്കു​വേ​ണ്ടി സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കി​ഫ്ബി​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ന​ഗ​ര​സ​ഭ ഒ​പ്പു​വ​ച്ചി​രു​ന്നു.
ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച് ക​ഴി​ഞ്ഞാ​ലു​ട​ൻ പ​ദ്ധ​തി​യു​ടെ ദ​ർ​ഘാ​സ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 11.40 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തി​ന്ന് പ​ദ്ധ​തി ഒ​രു​ക്കി​യ​ത്. ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ 52 സെ​ൻ​റ് സ്ഥ​ല​മാ​ണ് പ്ലാ​ന്‍റി​നു​വേ​ണ്ടി ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ​യ​ട​ക്ക​മു​ള്ള മ​ലി​ന​ജ​ല​മെ​ല്ലാം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് പു​ന​രു​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ. ​ജാ​ന​കീ​ദേ​വി​യും ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​രാ​ജേ​ഷും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ്ലാ​ന്‍റ് നി​ർ​മാ​ണം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.
പ്ലാ​ന്‍റി​നു​വേ​ണ്ടി ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​ല് പ​ന്പിംഗ് സ്റ്റേ​ഷ​നു​ക​ളും നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​നു സ​മീ​പ​വും ക​ണ്ണി​യം​പു​റ​ത്തും ന​ഗ​ര​ത്തി​ലും ചെ​ർ​പ്പു​ള​ശേരി റോ​ഡി​ലു​മാ​ണ് സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നുവേ​ണ്ട സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും അ​മൃ​ത് പ​ദ്ധ​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി​യി​രു​ന്നു.
ഒ​റ്റ​പ്പാ​ലം കി​ഴ​ക്കേ​ത്തോ​ടി​നും പ​ടി​ഞ്ഞാ​റേ​ത്തോ​ടി​നും ഇ​ട​യി​ലു​ള്ള ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​ത്. ശു​ദ്ധീ​ക​രി​ക്കു​ന്ന മ​ലി​ന ജ​ലം കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ൾ​ക്കോ പൂ​ന്തോ​ട്ടം ന​ന​യ്ക്കു​ന്ന​ത് പോ​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കോ ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​ധി​ക​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കാ​നും ല​ക്ഷ്യം വ​ച്ചി​രു​ന്നു. 2012ലാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് മ​ലി​ന​ജ​ല​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വയ്​ക്ക​പ്പെ​ടു​ന്ന​ത്.
മ​ഴ​ക്കാ​ല​മാ​യാ​ൽ മ​ലി​ന​ജ​ലം ഒ​ഴു​കി ബ​സ് സ്റ്റാ​ൻ​ഡി​ന് പി​റ​കു​വ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കു​വ​രെ എ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. പു​തി​യ ഓ​ട​ക​ൾ നി​ർ​മി​ച്ചും മ​ലി​ന​ജ​ലം വ​ഴി​തി​രി​ച്ചു​വി​ട്ടു​മാ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ന്ന​ത്. പ്ലാ​ന്‍റ് വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ മ​ലി​ന​ജ​ല​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കും. പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ൽ കി​ഫ്ബി​യു​ടെ ആ​ദ്യ​പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.