ക​ട​പ്പാ​റ​യി​ലും ഓടംതോട്ടും ആ​ശ്വാ​സ​മാ​യി ബി​ഷ​പ് എ​ത്തി
Sunday, August 11, 2019 10:12 PM IST
മം​ഗ​ലം​ഡാം: അ​തി​തീ​വ്ര​മാ​യ നി​ല​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ ക​ട​പ്പാ​റ​യി​ലും ഉ​രു​ൾ​പൊ​ട്ടി നാ​ശം വി​ത​ച്ച ഓ​ടം​തോ​ടും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഓ​ടം​തോ​ട് ത​ണ്ണി​പ്പാ​റ സ്ക​റി​യ​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ബി​ഷ​പ് പ​ള​ളി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ക്യാ​ന്പി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.
തു​ട​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പാ​ച്ചി​ലും ഉ​ണ്ടാ​യ ക​ട​പ്പാ​റ​യി​ലും ബി​ഷ​പ് സ​ന്ദ​ർ​ശി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള​ളി വ​ഴി​യി​ലെ ത​ക​ർ​ന്ന വീ​ടു​ക​ളും ഇ​വി​ടെ ക​ഴി​യു​ന്ന രോ​ഗി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും ബി​ഷ​പ് എ​ത്തി.
ക​ട​പ്പാ​റ​യി​ൽ വെ​ള്ള​വും ചെ​ളി​യും ക​യ​റി​യ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രെ ബി​ഷ​പ് അ​നു​മോ​ദി​ച്ച് മ​ധു​ര വി​ത​ര​ണം ന​ട​ത്തി. ഷാ​ജ​ൻ ഞാ​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ. മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഓ​ടം തോ​ട് പ​ള്ളി വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ക​ട​പ്പാ​റ പ​ള്ളി വി​കാ​രി ഫാ. ​ജി​നോ പു​ര മ​ഠ​ത്തി​ൽ, ഫാ.​അ​ജി ഐ​ക്ക​ര എ​ന്നീ വൈ​ദീ​ക​രും ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​ക്ക് മം​ഗ​ലം​ഡാ​മി​ലെ​ത്തി​യ ബി​ഷ​പ് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് ഡാ​മി​ലെ ദു​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് പാ​ല​ക്ക​യ​ത്തേ​ക്ക് പോ​യ​ത്.