മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മൂ​ന്നേ​ക്ക​റി​ലെ ദുരിതാശ്വാസക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Monday, August 12, 2019 11:32 PM IST
ക​ല്ല​ടി​ക്കോ​ട്: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി ക​രി​ന്പ ചു​ള്ളി​യാം​കു​ളം പ​ള്ളി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​യു​ക​യും ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും കൂ​ടു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ മു​ഖ്യ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ദേ​ശീ​യ പാ​ത​യി​ൽ തു​പ്പ​നാ​ട് നി​ന്നും മീ​ൻ​വ​ല്ല​ത്തേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു മ​ല​യോ​ര നി​വാ​സി​ക​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന പ്ര​ധാ​ന കാ​ര്യം. പാ​ർ​പ്പി​ടം,ശു​ദ്ധ​ജ​ല വി​ത​ര​ണം, കാ​ട്ടാ​ന ശ​ല്യം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി ത​ദ്ദേ​ശ വാ​സി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി. പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ, ത​ഹ​സി​ൽ​ദാ​ർ,വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.