മു​ത്തി​കു​ള​ത്ത് ഭ​ക്ഷ്യ ധാ​ന്യ​ങ്ങൾ എത്തി​ച്ചു
Wednesday, August 14, 2019 12:42 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഷോ​ള​യൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ത്തി​കു​ളം ഉൗ​ര് ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ട​ച്ചി​ലി​ലും റോ​ഡ് ത​ക​ർ​ന്ന് ഉൗ​രി​ലേ​ക്ക് എ​ത്തി​പെ​ടു​ന്ന​തി​ന് ത​ട​സ്സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഐ.​ടി.​ഡി.​പി യി​ൽ നി​ന്നും ഫു​ഡ് സ​പ്പോ​ർ​ട്ട് കി​റ്റ് വി​ത​ര​ണം ചെ​യ്തു.
താ​ത്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ച വ​ഴി​യി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്ന് ത​ല​ച്ചു​മ​ടാ​യാ​ണ് ഉൗ​രി​ൽ അ​രി​യും മ​റ്റ് ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ച​ത്.
എ​സി​എ​ഫ്എ​സ് മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ, ഷോ​ള​യൂ​ർ ടി.​ഇ.​ഒ അ​ജി​ഷ് , പ്രമോ​ട്ട​ർ മു​രു​കേ​ശ്, രാ​ജ​ൻ എ​ന്നി​വ​രും എം​ജി​എ​ൽ​സി അ​ദ്ധ്യാ​പ​ക​ൻ കു​ഞ്ഞു​മോ​ൻ, പാ​ല​ക്ക​യ​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യു​വാ​ക്ക​ളും സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.
കൂ​ടാ​തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ജ​ൻ, മ​റ്റ് റ​വ​ന്യു ജീ​വ​ന​ക്കാ​ർ, ജ​ല വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
കൂ​ടാ​തെ വെ​ള്ള​പ്പാ​ടം വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ സം​ഘി​പ്പി​ച്ച അ​ത്യാ​വ​ശ്യം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി.
മു​ത്തി​കു​ളം ഉൗ​ര് നി​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു.