ഷൊ​ർ​ണൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, August 14, 2019 12:44 AM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​ന്നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം. ഇ​തു​മൂ​ലം ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലെ യ​ന്ത്ര​സാ​ധ​ന​സാ​മ​ഗ്രി​ക​ളും മെ​ഷീ​നു​ക​ളും ന​ശി​ക്കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.
നാ​ലു​മാ​സം മാ​ത്രം ഗാ​ര​ണ്ടി​യു​ള്ള ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ കി​ട​ക്കാ​ൻ തു​ട​ങ്ങി ആ​റു​മാ​സ​മാ​യി. യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ക​ന്പ്യൂ​ട്ട​ർ, ജ​ന​റേ​റ്റ​ർ, ഡ​യാ​ലി​സി​സ് റീ ​പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്, ബൈ ​കാ​ർ​ബ​ണേ​റ്റ് മി​ക്സ​ർ, മോ​ണി​റ്റ​ർ തു​ട​ങ്ങി​യ യ​ന്ത്ര​ങ്ങ​ളും ക​ഴി​ഞ്ഞ​മാ​സം ഇ​വി​ടെ എ​ത്തി​യി​രു​ന്നു.
യൂ​ണി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഡോ​ക്ട​റെ നി​യ​മി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം. ഫി​സി​ഷ്യ​നെ നി​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​കൂ. മാ​ത്ര​മ​ല്ല പ​രി​ശീ​ല​നം നേ​ടി​യ ന​ഴ്സു​മാ​രെ​യും ക്ലാ​ർ​ക്കി​നെ​യും നി​യോ​ഗി​ച്ചി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​യി അ​പേ​ക്ഷ ന​ല്കി കാ​ത്തി​രി​ക്കു​ന്ന​ത്. ഭാ​ര​ത് പെ​ട്രോ​ളി​യം കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ലു​യ​ന്ത്ര​ങ്ങ​ളു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ ന​ട​പ​ടി​കൈ​ക്കൊ​ണ്ട​ത്. അ​തേ​സ​മ​യം സി​എ​ച്ച്സി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് ഡോ​ക്ട​റെ നി​യ​മി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തി​നും ന​ട​പ​ടി​ക​ളാ​യി​ല്ല. യൂ​ണി​റ്റി​ലേ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​റെ നി​യ​മി​ക്കു​ന്ന​തു​വ​രെ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തി​നു​ള്ള അ​നു​മ​തി ന​ല്കാ​മെ​ന്ന് ഉ​ന്ന​താ​ധി​കൃ​ത​രും അ​റി​യി​ച്ചി​രു​ന്നു. കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ഗ​ര​സ​ഭ ഡോ​ക്ട​റെ നി​യ​മി​ച്ച് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു ആ​റു​മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​നംതു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടുണ്ട്.