സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ച​രി​ച്ചു
Saturday, August 17, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​വാ​ല​യ​ങ്ങ​ളി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു. വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ജ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വു​മു​ണ്ടാ​യി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫൊ​റോ​നാ​വി​കാ​രി പ​താ​ക ഉ​യ​ർ​ത്തി. മി​ഠാ​യി വി​ത​ര​ണ​വും ന​ട​ന്നു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​മി​ഥു​ൽ കോ​ന്പാ​റ, കൈ​ക്കാ​ര​ൻമാരാ​യ ബേ​ബി നാ​ഗ​നൂ​ലി​ൽ, വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൊ​ൻ​ക​ണ്ടം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​റോ​ബി​ൻ കൂ​ന്താ​നി പ​താ​ക ഉ​യ​ർ​ത്തി. മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ വി​കാ​രി റ​വ. ഡോ.​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ പ​താ​ക ഉ​യ​ർ​ത്തി കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.