ഒ​റ്റ​പ്പാ​ല​ത്ത് പ്ര​ധാ​ന റോ​ഡു​ക​ൾ ത​ക​ർ​ന്നു
Friday, August 23, 2019 12:54 AM IST
ഒ​റ്റ​പ്പാ​ലം: മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ത​ക​ർ​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മാ​ത്രം ര​ണ്ട് കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് . വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ആ​യി 50 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യം അ​ല്ലാ​താ​യി തീ​ർ​ന്ന​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​ൽ ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശ്ശേ​രി, പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി, ല​ക്കി​ടി- റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, മം​ഗ​ലം- മു​രു​ക്കും​ന്പ​റ്റ റോ​ഡ്, അ​ന്പ​ല​പ്പാ​റ- കീ​ഴൂ​ർ റോ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​നം. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ ത​ക​ർ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ൾ ആ​ണ്. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ആ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​തി​ൽ ഗു​രു​ത​ര മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത് അ​ന്പ​ല​പ്പാ​റ മേ​ലൂ​ർ ആ​ണ്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 165 ആ​ളു​ക​ളെ മേ​ലൂ​ർ എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വ​രോ​ട്, നാ​ലാം​മൈ​ൽ, ചീ​നി​ക്ക​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. 234 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണ് ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. ഇ​തി​ൽ 40 ഏ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണ​ടി​ഞ്ഞ് ന​ശി​ച്ചു.
ആ​റാ​യി​ര​ത്തോ​ളം വാ​ഴ​ക​ളും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ശി​ച്ചു. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് ആ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്നു കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ൽ 189 വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു . 1153 സ്ഥ​ല​ത്ത് വൈ​ദ്യു​തി ലൈ​നു​ക​ൾ താ​റു​മാ​റാ​യി.