ഓ​ണം ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: സാ​യ്ബാ​ബ കോ​ള​നി ലി​സ്യു മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. ടി​എ​ൻ​പി എ​സ് സി ​അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സ​തീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ബി ​ത്രീ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ലേ​ഖ, പ​വി​ഴം ജ്വ​ല്ല​റി ഡ​യ​റ​ക്ട​ർ ലി​ജോ ചു​ങ്ക​ത്ത്, അ​ഡ്വ. മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.
ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പ് പൊ​ന്തേ​ക്ക​ൻ, പി​ടി​എ പ്ര​സി​ഡ​ൻ​റ് അ​നൂ​പ് ആ​ൻ​റ​ണി, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഐ​എ​സ്ഒ അം​ഗീ​കാ​രം

മ​ണ്ണാ​ർ​ക്കാ​ട്: ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ഗു​ണ​നി​ല​വാ​ര​സ​മി​തി​യു​ടെ ഐ​എ​സ്ഒ അം​ഗീ​കാ​രം. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​നു കീ​ഴി​ൽ ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​ണി​ത്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​വും സേ​വ​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് സ​മി​തി അം​ഗീ​കാ​രം ന​ല്കി​യ​ത്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​റു​ൽ​ലൈ​ല പ​റ​ഞ്ഞു.