അ​ല​ക്ഷ്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: ന​ഴ്സു​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​വേ​ണം
Tuesday, September 10, 2019 11:25 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ല​ക്ഷ്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി​യ ന​ഴ്സു​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ല്കി. മേ​ട്ടു​പ്പാ​ള​യം എം​എ​സ്ആ​ർ പു​രം പ്ര​ഭാ​ക​ര​ന്‍റെ ര​ണ്ടു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നാ​ണ് അ​ല​ക്ഷ്യ​മാ​യി കു​ത്തി​വ​യ്പ് ന​ട​ത്തി​യ​ത്.
കു​ത്തി​വ​യ്പ് എ​ടു​ത്ത തു​ട വീ​ർ​ക്കു​ക​യും കു​ഞ്ഞു​നി​ർ​ത്താ​തെ ക​ര​യു​ന്ന​തും ക​ണ്ട് ബ​ന്ധു​ക്ക​ൾ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് തു​ട​യി​ൽ കു​ത്തി​വ​യ്പ് ന​ട​ത്തി​യ സൂ​ചി പൊ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നേ സൂ​ചി കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു.
പി​ഞ്ചു​കു​ഞ്ഞാ​ണെ​ന്നു​പോ​ലും നോ​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി​യ ന​ഴ്സ് സ​ര​സ്വ​തി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​താ​പി​താ​ക്ക​ൾ മേ​ട്ടു​പാ​ള​യം ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് ഡോ. ​ഇ​ള​ഞ്ചെ​ഴി​യ​ന് പ​രാ​തി ന​ല്കി​യ​ത്.

പോ​ലീ​സി​നു പ​രാ​തി

കോ​യ​ന്പ​ത്തൂ​ർ: കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ​യും പെ​ണ്‍​മ​ക്ക​ളെ​യും ക​ണ്ടു​പി​ടി​ച്ച് ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ പോ​ലീ​സി​നു പ​രാ​തി ന​ല്കി. ചു​ങ്കം ബൈ​പാ​സ് റോ​ഡി​ലെ ശ്രീ​നാ​ഥ് ലേ​ക്ക് വ്യൂ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ക്രി​സ്റ്റി റൊ​സാ​രി​യോ ആ​ണ് ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഡെ​റി​സാം (37), മ​ക്ക​ളാ​യ സാ​ക്ഷ ലെ​റ്റീ​ഷ്യ (ഒ​ന്പ​ത്), സാ​റാ ലെ​റ്റീ​ഷ്യ (നാ​ല്) എ​ന്നി​വ​രെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പോ​ലീ​സി​നു പ​രാ​തി ന​ല്കി​യ​ത്.
ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് മൂ​ന്നു​പേ​രെ​യും കാ​ണാ​താ​യ​ത്. ബ്രൂ​ക്ക് ഫീ​ൽ​ഡ് മാ​ളി​ലേ​ക്കു​പോ​യ അ​ശ്വി​ൻ ഡെ​റി​സാ​മും പെ​ണ്‍​മ​ക്ക​ളും വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല.
ഇ​തേ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ക​ണ്ടു​പി​ടി​ച്ച് ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രി​സ്റ്റി ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി. പ​രാ​തി​യെ തു​ട​ർ​ന്ന് രാ​മ​നാ​ഥ​പു​രം പോ​ലീ​സ് മൂ​ന്നു​പേ​ർ​ക്കു​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ജോ​ലി​വാ​ഗ്ദാ​ന ത​ട്ടി​പ്പ്

കോ​യ​ന്പ​ത്തൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് എ​ഴു​പ​തു​ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നു പ​രാ​തി ന​ല്കി.
ചെ​ന്നൈ സ്വ​കാ​ര്യ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലെ അ​ധ്യാ​പ​ക​നാ​യ ര​മേ​ഷ് ബാ​ബു​വി​നെ​തി​രേ​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ല്കി​യ​ത്.
ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ൾ മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും എ​ഴു​പ​തു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യും വ്യാ​ജ അ​പ്പോ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് അ്ധ്യാ​പ​ക​ൻ ര​മേ​ഷ് ബാ​ബു ത​ങ്ങ​ളെ പ​റ്റി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം തി​രി​ച്ചു​ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​നു പ​രാ​തി ന​ല്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ൻ ര​മേ​ഷ് ബാ​ബു ത​ങ്ങ​ളെ പ​റ്റി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം തി​രി​ച്ചു​ന​ല്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​നു പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ക​ലാ​പ​രി​ശീ​ല​നം

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി ആ​യോ​ധ​ന ക​ലാ​പ​രി​ശീ​ല​നം തു​ട​ങ്ങി. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി ക​രാ​ട്ടെ, ജൂ​ഡോ, താ​യ്ക്കോ​ണ്ട തു​ട​ങ്ങി​യ ആ​യോ​ധ​ന​ക​ല​ക​ളി​ലാ​ണ് മൂ​ന്നു​മാ​സ​ത്തെ പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.
ജി​ല്ല​യി​ലെ 184 സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ വീ​ത​മാ​ണ് പ​രി​ശീ​ല​നം.