പ്ര​കാ​ശ​നം ന​ട​ത്തി
Tuesday, September 10, 2019 11:25 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ബി​ന്ദു പ്ര​താ​പി​ന്‍റെ വ​രി​ചി​ല്ല​ക​ൾ പൂ​ക്കു​ന്പോ​ൾ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. നെന്മാ​റ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.
ചെ​റു​ക​ഥാ​കൃ​ത്ത് അ​ശോ​ക​ൻ ച​രു​വി​ലാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ജോ​സ​ഫ് മു​ണ്ട​ശേ​രി അ​വാ​ർ​ഡ് ജേ​താ​വ് സു​ഷ​മ ബി​ന്ദു പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. അ​റു​പ​ത്തി​യൊ​ന്നു ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ഡോ. ​പി.​മു​ര​ളി അ​വ​താ​രി​ക​യാ​യി. മ​നോ​ജ് വീ​ട്ടി​ക്കാ​ട് പു​സ്ത​കാ​സ്വാ​ദ​നം ന​ട​ത്തി. ഡോ. ​ര​ഘു​നാ​ഥ് പാ​റ​യ്ക്ക​ൽ, മോ​ഹ​ൻ​ദാ​സ് ശ്രീ​കൃ​ഷ്ണ​പു​രം, മേ​തി​ൽ സ​തീ​ഷ്, മ​ഹേ​ന്ദ​ർ, തി​ല​ക​ൻ, സി​റാ​ജ് കൊ​ടു​വാ​യൂ​ർ, ഇ.​കെ.​ജ​ലീ​ൽ, അ​ധ്യാ​പി​ക ഗീ​ത​മ്മ, സു​ഭ​ദ്ര സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ന്ദു പ്ര​താ​പ് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.
സാ​ഹി​ത്യ​കാ​രി സു​നി​ത ഗ​ണേ​ഷ് സ്വാ​ഗ​ത​വും ബി.​വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഓ​ണ​സ​ദ്യ ന​ല്കി

പാ​ല​ക്കാ​ട് : രാ​മ​നാ​ഥ​പു​രം എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്രാ​ട​ദി​ന​ത്തി​ൽ അ​നാ​ഥ​രും, നി​ർ​ധ​ന​രും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര​ത്തെ ഇ​രു​ന്നൂ​റു പേ​ർ​ക്ക് ഓ​ണ​സ​ദ്യ ന​ല്കി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പി.​സി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ്വ​ഹി​ച്ചു .