സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വു മ​രി​ച്ചു
Thursday, September 12, 2019 10:53 PM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ സ്വ​കാ​ര്യ ബ​സ്സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വു മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ ചെ​റി​യ ന​ടു​ക്ക​ളം കു​മാ​ര​ന്‍റെ മ​ക​ൻ ബി​നോ​ദ് കു​മാ​ർ (25) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​യ​ന്പ​ത്തൂ​ർ -തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന എ​സ്.​എം.​സി. സ്വ​കാ​ര്യ ബ​സാണ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ബുധനാഴ്ച വൈ​കു​ന്നേ​രം 3.15 ന് ​ക​ണ്ണ​ന​മേ​ട്ടി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ബി​നോ​ദ്കു​മാ​റി​നെ ഉ​ട​ൻ കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​കാ​ര്യ ആ​ശു​പത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് ബി​നോ​ദ് കു​മാ​ർ. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: ബി​ൻ​സി.