അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലും മാ​ലി​ന്യ നി​ക്ഷേ​പം
Thursday, September 12, 2019 11:23 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന ത​ടാ​കം റോ​ഡി​ലെ അ​ട്ട​പ്പാ​ടി ചു​രം വ​ള​വു​ക​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​കു​ന്നു . ആ​ന​മൂ​ളി മു​ത​ൽ മ​ന്ദം​പ്പൊ​ട്ടി വ​രെ​യു​ള്ള വി​വി​ധ വ​ള​വു​ക​ളി​ൽ ആ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി മാ​റു​ന്ന​ത്.
മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന മു​ന്ന​റിയി​പ്പ് ബോ​ർ​ഡു​ണ്ടെ​ങ്കി​ലും ഒ​രു ഫ​ല​വും ഇ​ല്ല. ചു​ര​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങളാ​യ ആ​ന​മൂ​ളി​യി​ൽ വ​നം​വ​കു​പ്പി​ന്‍റേയും മു​ക്കാ​ലി​യി​ൽ പോ​ലീ​സി​ന്‍റേയും ചെ​ക്ക്പോ​സ്റ്റുമു​ണ്ട്. എ​ന്നാ​ലും അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തു​ന്ന മാ​ലി​ന്യ​ത്തി​ന് ഒ​രു കു​റ​വു​മി​ല്ല.
സൈ​ല​ൻ​റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കോ​ഴി, മീ​ൻ എ​ന്നി​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ വ​ഴി​യ​രി​കി​ലും കൊ​ക്ക​യി​ലേ ചു​ര​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കും ത​ള്ളു​ന്ന മാ​ലി​ന്യം കാ​ര​ണം യാത്രക്കാ​ർ​ക്ക് മൂ​ക്കു​പൊ​ത്തി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.
ചു​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ശ​യം​തോ​ന്നു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടാ​റു​ള്ള​ത്. അ​ട്ട​പ്പാ​ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് കൂ​ടു​ത​ലായും ​മാ​ലി​ന്യം അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തു​ന്ന​ത്.
അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ൽ യാ​ത്രി​ക​രും ചു​രം ക​യ​റി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ച്ച​വ​ട​ത്തി​നെ​ത്തു​ന്ന​വ​രും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. അ​ട്ട​പ്പാ​ടി ഭാ​ഗ​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ പ​ല​രും മാ​ലി​ന്യം ചു​ര​ത്തി​ലാ​ണ് ക​ള​യു​ന്ന​ത്.
വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ചു​ര​ത്തി​ലെ​ത്തു​ന്ന യാ​ത്രി​ക​രും ഭ​ക്ഷ​ണ​വും പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​കളും ​ചു​ര​ത്തി​ലു​പേ​ക്ഷി​ക്കു​ന്നു.​ വ​ഴി​യോ​ര​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ തു​ട​ങ്ങിയ​തോ​ടെ കു​ര​ങ്ങി​ൻ​കൂ​ട്ടം കാ​ടി​റ​ങ്ങി വ​ഴി​യോ​ര​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ യാ​ത്രി​ക​ർ പ്ലാ​സ്റ്റി​ക് പൊ​തിക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ചു​ര​ത്തി​ൽ എ​റി​യു​ന്ന​തോ​ടെ കു​ര​ങ്ങ​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ ഇ​ത് ഭ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​വു​ന്നു.
വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ചു​രം യാ​ത്രി​ക​ർ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ക​ള​യു​ന്ന​തി​ന് മ​ന്ദം​പൊ​ട്ടി ച​പ്പാ​ത്തി​നോ​ടു​ചേ​ർന്ന് ​അ​ധി​കൃ​ത​ർ കോ​ണ്‍​ക്രീ​റ്റ് പി​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യും ചാ​ക്കി​ൽ​ക്കെ​ട്ടി​യ മാ​ലി​ന്യം പ​ല​പ്പോ​ഴും കൂ​ടി കി​ട​ക്കു​ക​യാ​ണ്.
അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​കു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ അ​ട്ട​പ്പാ​ടി ചു​രം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി​മാ​റും.