വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ച് ച​വി​ട്ടി​നി​ക​ത്തി കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ വി​ള​ക​ൾ ന​ശി​പ്പി​ച്ചു
Thursday, September 12, 2019 11:23 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി പി​സി​ആ​റി​ൽ വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ച് ച​വി​ട്ടി നി​ക​ത്തി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്ന കാ​ട്ടാ​ന​കൂ​ട്ടം വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഒ​ള​ക​ര വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ന കൂ​ട്ടം എ​ത്തി​യ​ത്.
വ​നം വ​കു​പ്പ് കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള കാ​പ്പി​യാ​ങ്ക​ൽ ജെ​യ്സ​ണ്‍, കാ​ര​ക്കൊ​ന്പി​ൽ ബെ​ന്നി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, റ​ബ്ബ​ർ,കൊ​ക്കോ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഈ ​പ്ര​ദേ​ശ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ സ്വ​ന്ത​മാ​യി പ​ണം മു​ട​ക്കി നി​ർ​മ്മി​ച്ചി​രു​ന്ന കി​ട (ട്ര​ഞ്ച് )ങ്ങാ​ണ് മ​ണ്ണ് ച​വി​ട്ടി ഇ​ടി​ച്ചു നി​ക​ത്തി​യി​ട്ടു​ള്ള​ത്.
കു​ട്ടി​യാ​ന അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് തു​ട​ർ​ച്ച​യാ​യി ഇ​റ​ങ്ങു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. പ​ന്നി കൂ​ട്ട​ങ്ങ​ളും മാ​ൻ പ​ട​യു​മാ​ണ് ആ​ദ്യം ട്ര​ഞ്ച് വ​ഴി ക​ട​ന്നി​രു​ന്ന​ത്.​ഇ​വ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഇ​റ​ങ്ങി ക​യ​റി​യു​ണ്ടാ​കു​ന്ന ചാ​ലു​ക​ൾ ആ​ന​ക​ൾ ച​വി​ട്ടി​യും കൊ​ന്പ് കൊ​ണ്ട് കു​ത്തി​യും ത​ല കൊ​ണ്ട് ഇ​ടി​ച്ചു​മാ​ണ് ട്ര​ഞ്ച് നി​ക​ത്തു​ന്ന​ത്.
12 അ​ടി താ​ഴ്ച​യു​ള്ള കി​ട​ങ്ങി​നു മു​ക​ളി​ൽ പി​ൻ​ഭാ​ഗം ഇ​രു​ന്ന് ആ​ന​ക​ൾ താ​ഴെ​ക്ക് നി​ര​ങ്ങും.​പി​ന്നെ കൊ​ന്പു​ക​ൾ കൊ​ണ്ട് മ​ണ്ണ് ഇ​ടി​ച്ച് വ​ഴി​യു​ണ്ടാ​ക്കി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​പ​നം​ങ്കു​റ്റി​യി​ൽ നി​ന്നും പാ​ല​ക്കു​ഴി റോ​ഡി​ൽ താ​ണി​ചു​വ​ട് പു​ല്ലം​പ​രു​ത വ​രെ സോ​ളാ​ർ ഫെ​ൻ​സിം​ഗു​ണ്ട്.​
ഇ​വി​ടെ നി​ന്നും പി ​സി ആ​ർ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത​ത്. ഈ ​ഭാ​ഗ​ത്താ​ണ് ആ​ന​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് വ​നാ​തി​ർ​ത്തി​യി​ൽ സ്വ​ന്തം സ്ഥ​ല​ത്ത് കി​ട​ങ്ങ് കു​ഴി​ച്ച​ത്.​എ​ന്നാ​ൽ ട്ര​ഞ്ച് സം​വി​ധാ​ന​വും ആ​ന​ക​ൾ ത​ക​ർ​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് മാ​റി​യാ​ണ് ട്ര​ഞ്ചു​ള്ള​ത്. മൂ​ന്ന് മീ​റ്റ​ർ വീ​തി​യും ട്ര​ഞ്ചി​നു വേ​ണം.
ട്ര​ഞ്ച് കു​ഴി​ക്കു​ന്പോ​ഴു​ള്ള മ​ണ്ണ് നി​ഷേ​പി​ക്കാ​ൻ പി​ന്നേ​യും ര​ണ്ട് മീ​റ്റ​ർ സ്ഥ​ലം ക​ള​യ​ണം. ഇ​ത്ത​ര​ത്തി​ൽ ആ​റു മീ​റ്റ​ർ വീ​തി​യി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ക​ർ​ഷ​ക​ർ കി​ട​ങ്ങ് ഒ​രു​ക്കു​ന്ന​ത്. കി​ട​ങ്ങ് കു​ഴി​ക്കാ​ൻ വ​രു​ന്ന ചെ​ല​വ് വേ​റെ​യും ക​ണ്ടെ​ത്ത​ണം.
ട്ര​ഞ്ച് ഇ​ടി​ച്ചും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഭാ​ഗ​ത്തു കൂ​ടി വ​നം​വ​കു​പ്പി​ന്‍റെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
ഇ​ക്കാ​ര്യം പീ​ച്ചി ഡി ​എ​ഫ് ഒ ​യേ​യും ക​ർ​ഷ​ക​ർ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.