ഫി​ലിം​സി​റ്റി ഭാ​ഗ​മാ​യ മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ കോം​പ്ല​ക്സ് നി​ർ​മാ​ണം ഉ​ട​നേ തു​ട​ങ്ങും
Saturday, September 14, 2019 11:41 PM IST
ഒ​റ്റ​പ്പാ​ലം: ഫി​ലിം സി​റ്റി​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ കോം​പ്ല​ക്സ് നി​ർ​മാ​ണം ഉ​ട​നേ തു​ട​ങ്ങും. ഇ​തി​നാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ക​ണ്ണി​യം​ന്പു​റ​ത്തെ നി​ർ​ദി​ഷ്ട സ്ഥ​ല​ത്തെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്.

തി​യേ​റ്റ​ർ കോം​പ്ല​ക്സി​നു​വേ​ണ്ട ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പി.​ഉ​ണ്ണി എം​എ​ൽ​എ അ​റി​യി​ച്ചു. റോ​ഡ്, വൈ​ദ്യു​തി, വെ​ള്ളം, തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ടാ​ണ് ആ​ദ്യം അ​നു​വ​ദി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ഫി​ലിം​സി​റ്റി​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ കോം​പ്ല​ക്സ് നി​ർ​മാ​ണ​പ​ദ്ധ​തി രേ​ഖ കി​ഫ്ബി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മെ​ൻ​റ് കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​രേ​ഖ കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. കി​ഫ്ബി​യി​ൽ​നി​ന്ന് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഉ​ട​നേ തു​ട​ങ്ങു​ന്ന​തി​നു ന​ട​പ​ടി​ക​ളാ​യി​ട്ടു​ള്ള​ത്.

കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (കി​റ്റ്കോ) നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഐ​സ്എ​ഫ് ഡി​സി​ക്കാ​യി പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ക​ണ്ണി​യം​പു​റ​ത്തെ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി ഓ​ഫീ​സി​ന്‍റെ മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഫി​ലിം​സി​റ്റി വ​രു​ന്ന​ത്.

കി​ഫ്ബി​യി​ൽ​നി​ന്നും ഒ​ന്പ​തു​കോ​ടി രൂ​പ​യാ​ണ് മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​യി ചെ​ല​വ​ഴി​ക്കു​ക. പ​ദ്ധ​തി തു​ട​ങ്ങി​യി​രു​ന്ന കാ​ല​ത്ത് ല​ക്ഷ്യം വ​ച്ചി​രു​ന്ന ത​ര​ത്തി​ലു​ള്ള ഫി​ലിം​സി​റ്റി​യ​ല്ല, മ​റി​ച്ച് ക​ണ്ണി​യം​പു​റ​ത്തു​ള്ള സ്ഥ​ല​പ​രി​മി​തി അ​നു​സ​രി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ് ര​ണ്ടു തി​യേ​റ്റ​റു​ക​ളു​ള്ള മ​ൾ​ട്ടി​പ്ല​സ് തി​യേ​റ്റ​ർ കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക. മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ​ന്ന് പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
നേ​ര​ത്തെ മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​മാ​യി ക​ഐ​സ് എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ.​ക​രു​ണ്‍, എം​ഡി​യാ​യ ദീ​പ ഡി.​നാ​യ​ർ, പി.​ഉ​ണ്ണി എം​എ​ൽ​എ എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ന് പ​ച്ച​വെ​ളി​ച്ചം തെ​ളി​ഞ്ഞ​ത്.