ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ വൃ​ദ്ധ​ൻ മ​രി​ച്ചു
Monday, September 16, 2019 12:33 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വൃ​ദ്ധ​ൻ വ​ഴി​മ​ദ്ധ്യേ മ​രി​ച്ച​താ​യി ഡ്യൂ​ട്ടി ഡോ​ക്ട​ർ അ​റി​യി​ച്ചു. അ​പ്പു​പ്പി​ള്ള​യൂ​ർ മ​ല്ലു​വി​ന്‍റെ മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ (65)ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ കാ​ല​ത്ത് ആ​റി​നു അ​പ്പു​പ്പി​ള്ള​യൂ​ർ ജം​ഗ്ഷ​നി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യത്. ​വെ​ന്ത​പ്പാ​ള​യ​ത്ത് മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​രു​ന്പോ​ൾ ബ​സ്സി​റ​ങ്ങി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ പു​റ​കി​ലെ​ത്തി​യ ലോ​റി​യി​ടി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.​ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കൊ​ഴിഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തി.
ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: മാ​ണി​ക്ക​ൻ, പ്ര​സാ​ദ് , പ്ര​ദീ​പ് , പ്ര​സ​ന്ന , പ്ര​മീ​ള.
മ​രു​മ​ക്ക​ൾ: പൊ​ന്ന​ൻ, ശ​ശി ,ഷി​ബ, സു​വ​ർ​ണ്ണ