ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ ക​ണ്ടെ​യ്ന​ർ; ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ത​ട​സം
Thursday, September 19, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​ച്ചി ബി​പി​സി​എ​ല്ലി​ലേ​ക്കു​ള്ള പ​ടു​കൂ​റ്റ​ൻ ടാ​ങ്കു​ക​ൾ കു​തി​രാ​ൻ​വ​ഴി ക​ട​ന്നു​പോ​യ​ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ട​സ​മു​ണ്ടാ​ക്കി.
ഒ​രു ക​ണ്ടെ​യ്ന​റി​ൽ ര​ണ്ടെ​ണ്ണം​വീ​തം നാ​ലു ക​ണ്ടെ​യ്ന​റു​ക​ളാ​ണ് റോ​ഡു​നി​റ​ഞ്ഞ് ടാ​ങ്കു​ക​ൾ എ​ത്തി​യ​ത്.കു​തി​രാ​ൻ ക​ട​ക്കാ​ൻ കൊ​ന്പ​ഴ​യി​ൽ ഉൗ​ഴം കാ​ത്ത് കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ന്നീ​ട് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് ഹൈ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​തി​രാ​ൻ ക​ട​ത്തി​യ​ത്.
പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴു​ക്കും​പാ​റ​യി​ൽ ത​ട​ഞ്ഞാ​ണ് ക​ണ്ടെ​യ്ന​റു​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യ​ത്. ന​ല്ല​വീ​തി​യും ഉ​യ​ര​വു​മു​ള്ള ടാ​ങ്കു​ളാ​യ​തി​നാ​ൽ വൈ​ദ്യു​തി​ലൈ​നു​ക​ളി​ൽ​ത​ട്ടി അ​പ​ക​ട​മു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ കു​റ​വു​ള്ള ഉ​ച്ച​സ​മ​യ​ത്ത് ക​ണ്ടെ​യ്ന​റു​ക​ൾ കു​തി​രാ​ൻ ക​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.