ത​സ്രാ​ക്കി​ൽ അ​ക്ഷ​ര​പൂ​ജ
Thursday, September 19, 2019 11:11 PM IST
ത​സ്രാ​ക്ക്: ഒ.​വി.​വി​ജ​യ​ന്‍റെ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന നോ​വ​ലി​ന്‍റെ ഭൂ​മി​ക​യാ​യ ത​സ്രാ​ക്കി​ൽ വി​ദ്യാ​രം​ഭ​ദി​ന​ത്തി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന അ​ക്ഷ​ര​പൂ​ജ അ​ര​ങ്ങേ​റും. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ലാ​ണ് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ക. എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ വി.​കെ.​ശ്രീ​രാ​മ​ൻ, നി​രൂ​പ​ക​നാ​യ ഡോ. ​പി.​കെ.​രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി ക​ഥ​യ​ര​ങ്ങും ന​ട​ക്കും.

യോ​ഗം ന​ട​ത്തി

ആ​ല​ത്തൂ​ർ: ഓ​ൾ കേ​ര​ള കൊ​യ്ത്തു​യ​ന്ത്ര ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ന​ട​ത്തി. പ്ര​ള​യം, ക​ള​ശ​ല്യം എ​ന്നി​വ​മൂ​ലം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണെ​ന്നും ഇ​തി​നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം​വി​ള​യ്ക്ക് കൊ​യ്ത്തു​യ​ന്ത്ര വാ​ട​ക ര​ണ്ടാ​യി​രം രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ഹ​രി​ദാ​സ്, സു​നി​ൽ, ചെ​ന്താ​മ​രാ​ക്ഷ​ൻ, പൊ​ന്നു​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.