മു​നി​സി​പ്പ​ൽ​സ്റ്റാ​ന്‍റ് ഓ​ർ​മ്മ​യാ​വു​ന്പോ​ഴും മൂ​ക​സാ​ക്ഷി​യാ​യി മ​ധ്യാ​ഹ്ന​ സൈ​റ​ണ്‍
Saturday, October 12, 2019 11:54 PM IST
പാ​ല​ക്കാ​ട് : ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​നും ന​ഗ​ര​ത്തി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ന്നി​രു​ന്ന മു​നി​സി​പ്പ​ൽ ബ​സ്റ്റാ​ന്‍റ് ഓ​ർ​മ്മ​യാ​വു​ന്പോ​ൾ ബ​സ്റ്റാ​ന്‍റ് കോ​ന്പൗ​ണ്ടി​ലെ മൂ​ല​യി​ൽ മു​നിസിപ്പൽ സ്റ്റാ​ന്‍റോളം പ​ഴ​ക്ക​മു​ള്ള മ​ധ്യാ​ഹ്ന​സൈ​റ​ണ്‍ മൂ​ക​സാ​ക്ഷി​യാ​വു​ക​യാ​ണ്.

ഒ​രു കാ​ല​ത്ത് ന​ഗ​ര​വാ​സി​ക​ളു​ടെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​യും സ​മ​യ സൂ​ചി​ക​കൂ​ടി​യാ​യി​രു​ന്ന മ​ധ്യാ​ഹ്ന​സൈ​റ​ണ്‍​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സ​മ​യ​മ​റി​യു​ന്ന​തി​നാ​യി രാ​വി​ലെ 8നും ​ഉ​ച്ച​ക്ക് 1നും ​വൈ​കീ​ട്ട് 6നും ​സൈ​റ​ണ്‍ മു​ഴ​ക്കി​യി​രു​ന്നു. മാ​ത്ര​മ​ല്ല പ​ള്ളി​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ല്ലാ​ത്ത കാ​ല​ത്ത് നോ​ന്പു കാ​ല​ത്ത് ഒ​രു മാ​സ​ത്തേ​ളം മ​ഗി​രി​ബ് ബാ​ങ്ക് വി​ളി​ക്കു​ന്ന സ​മ​യ​ത്തും മ​ധ്യാ​ഹ്ന സൈ​റ​ണ്‍ മു​ഴ​ങ്ങി​യി​രു​ന്നു.

സൈ​റ​ണ്‍ സ്ഥാ​പി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള ഒ​ല​വ​ക്കോ​ട് ഓ​ട്ടു​ക​ന്പ​നി​യി​ലും ച​ന്ദ്ര​ന​ഗ​ർ, കൂ​ട്ടു​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ബി.​പി.​എ​ൽ ക​ന്പ​നി​ക​ളി​ലും സ​മാ​ന രീ​തി​യി​ലു​ള്ള മ​ധ്യാ​ഹ്ന സൈ​റ​ണ്‍ വ​ന്ന​തോ​ടെ മു​നിസിപ്പൽ സ്റ്റാ​ന്‍റി​ലെ മ​ധ്യാ​ഹ്ന സൈ​റ​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​ക്ക് 1മ​ണി​ക്കു മാ​ത്ര​മാ​യി ചു​രു​ങ്ങി. സൈ​റ​നു സ​മീ​പം ഇ​തി​നാ​യു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മും ഉ​ണ്ടാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല അ​ക്കാ​ല​ത്ത് സൈ​റ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ പ്ര​ത്യേ​കം ഓ​പ്പ​റേ​റ്റ​റേ​യും നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ സൈ​റ​ന്‍റെ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ മ​ലി​നീ​ക​ര​ണം നി​യ​ന്ത്ര​ണ​ത്തി​ൽ വ​ന്ന​തോ​ടെ സൈ​റ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഉ​ച്ച​ക്ക് 12:59:59 ആ​വു​ന്പോ​ൾ ഓ​ണ്‍ ആ​വു​ന്ന സൈ​റ​ണ്‍ കൃ​ത്യം ഓ​രു മി​നി​റ്റ് ക​ഴി​ഞ്ഞാ​ൽ ഓ​ഫാ​കു​മെ​ങ്കി​ലും ഇ​തി​ലെ ശ​ബ്ദം നി​ല​ക്ക​ണ​മെ​ങ്കി​ൽ മി​നി​റ്റു​ക​ളോ​ള​മെ​ടു​ക്കും.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പു​തു​ശ്ശേ​രി, ക​ഞ്ചി​ക്കോ​ട്, പെ​രു​വ​ന്പ, ഒ​ല​വ​ക്കോ​ട്, കൊ​ടു​ന്തി​ര​പ്പു​ള്ളി മേ​പ്പ​റ​ന്പ് വ​രെ അ​ന്ന് സൈ​റ​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​മാ​യി​രു​ന്നു. മേ​ട്ടു​പ്പാ​ള​യം തെ​രു​വി​ലെ ഒ​രു കു​ഞ്ഞ് സൈ​റ​ന്‍റെ ശ​ബ്ദം കേ​ട്ട് ദി​വ​സ​ങ്ങ​ളോ​ളം ക​ര​ച്ചി​ൽ തു​ട​ർ​ന്ന​താ​യും ക​ഥ​ക​ളു​ണ്ട്. പി​ൽ​ക്കാ​ല​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ബ​സ്റ്റാ​ന്‍റി​ലും ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലും ഇ​തേ രീ​തി​യി​ൽ സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചു.

മു​നിസിപ്പൽ സ്റ്റാ​ന്‍റോളം പ​ഴ​ക്ക​മു​ള്ള സൈ​റ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ന​ഗ​ര​സ​ഭ​ക്കോ ന​ഗ​ര​വാ​സി​ക​ൾ​ക്കോ പോ​ലും സ്റ്റാ​ന്‍റി​ന​ക​ത്ത് ഇ​ങ്ങ​നൊ​രു സൈ​റ​നു​ള്ള കാ​ര്യ​മ​റി​യി​ല്ല. മു​നിസിപ്പൽ സ്റ്റാ​ന്‍റ് വി​ഷ​യം കോ​ട​തി ക​യ​റി​യ​തും ന​ഗ​ര​വാ​സി​ക​ളു​ടെ ബ​സ്റ്റാ​ന്‍റ് മു​ത്ത​ച്ച​ൻ പൊ​ളി​ച്ചു മാ​റ്റി​യ​തൊ​ന്നു​മ​റി​യാ​തെ ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​ൻ ന​ഗ​ര​വാ​സി​ക​ളു​ടെ സ​മ​യ​സൂ​ചി​ക​യാ​യി​രു​ന്ന മ​ധ്യാ​ഹ്ന സൈ​റ​ണ്‍ പ്ര​താ​പ​കാ​ലം ന​ഷ്ട​പ്പെ​ട്ട് മു​നിസ്റ്റാ​ന്‍റി​ന്‍റെ ഒ​രു മൂ​ല​യി​ൽ മൂ​ക​സാ​ക്ഷി​യാ​വു​ക​യാ​ണ്.