കു​രി​യാ​ർ​കു​റ്റി :ക​ർ​ഷ​ക​ർ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ​ത്തി
Monday, October 14, 2019 11:28 PM IST
മു​ത​ല​മ​ട: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് തു​ട​ക്കം കു​റി​ച്ചും എ​ങ്ങു​മെ​ത്താ​ത്ത കു​രി​യാ​ർ​കു​റ്റി കാ​ര​പ്പാ​റ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ​ത്തി. കു​രി​യാ​ർ​കു​റ്റി പു​ഴ​യു​ടെ ഭാ​ഗ​ത്തും ആ​ദി​വാ​സി കോ​ള​നി​യി​ലു​മെ​ത്തി​യ ക​ർ​ഷ​ക​ർ ഉൗ​രു​മൂ​പ്പ​ൻ ഗം​ഗാ​ധ​ര​നെ ക​ണ്ട് പ​ദ്ധ​തി​യു​ടെ കാ​ര്യ​ങ്ങ​ളും ച​രി​ത്ര​വും ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കി. കു​രി​യാ​ർ​കു​റ്റി ഇ​രു​ന്പു​പാ​ല​ത്തെ​ത്തി​യ ക​ർ​ഷ​ക​ർ ജ​ല​മൊ​ഴു​ക്ക് വി​ല​യി​രു​ത്തി. പ​റ​ന്പി​ക്കു​ളം ,തൂ​ണ​ക്ക​ട​വ്, പെ​രു​വാ​രി​പ്പ​ള്ളം ,തി​രു​മൂ​ർ​ത്തി ഡാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച പൂ​ർ​ണ്ണ സം​ഭ​ര​ണ ശേ​ഷി​ക്ക​ടു​ത്ത് എ​ത്തി​യ തി​രു​മൂ​ർ​ത്തി ഡാ​മി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്കം പി.​എ.​പി. ക​രാ​റി​ലു​ൾ​പ്പെ​ടാ​ത്ത ജി​ല്ല​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ വെ​ള്ളം ക​ട​ത്തി. പ​റ​ന്പി​ക്കു​ളം ഡാ​മി​ലു​ള്ള വെ​ള്ളം വീ​ണ്ടും കോ​ണ്ടൂ​ർ ക​നാ​ൽ വ​ഴി തി​രു​മൂ​ർ​ത്തി​യി​ലെ​ത്തി​ക്കാ​നാ​ണി​തെ​ന്ന് മീ​ങ്ക​ര ചു​ള്ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ, എ.​എ​ൻ.​അ​നു​രാ​ഗ്, സ​ജേ​ഷ് ച​ന്ദ്ര​ൻ, കെ.​സി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​സി.​മു​ര​ളീ​ധ​ര​ൻ,സി.​ശി​വ​ശ​ങ്ക​ര​ൻ, എ.​അ​പ്പു​ണ്ണി, വി.​സ​തീ​ഷ്, എ​സ്.​ദി​വാ​ക​ര​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് ഡാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്