പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത​യു​ടെ ഉ​ന്ന​മ​നം സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
Monday, October 14, 2019 11:28 PM IST
പാ​ല​ക്കാ​ട്: പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ടു​ക​ൾ, ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ, നി​യ​മ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു​വെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നോ​ക്ക​ക്ഷേ​മ​നി​യ​മ സാം​സ്കാ​രി​ക പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ.​കെ.​ബാ​ല​ൻ.
പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കു​ന്ന സാ​മൂ​ഹി​ക പ​ഠ​ന​മു​റി​ക​ൾ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല സെ​മി​നാ​റും സ​മ്മേ​ള​ന​വും ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജന്മദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​ശ​സ്ത ക​ലാ​കാ​രന്മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചും ട്രോ​ഫി ന​ല്കി​യും ആ​ദ​രി​ച്ചു. കു​ഞ്ചു പ​രി​യാ​നം​ന്പ​റ്റ (പൊ​റാ​ട്ട് നാ​ട​കം), മേ​ലേ​പു​ര​യ്ക്ക​ൽ കു​മാ​ര​ൻ (ഭ​ഗ​വ​തി​പ്പാ​ട്ട്), എ.​പി.​രാ​മ​ച​ന്ദ്ര​ൻ (ചെ​ണ്ട), പ​ങ്ക​ജാ​ക്ഷി (പു​ള്ളു​വ​ൻ​പാ​ട്ട്), നാ​രാ​യ​ണ​ൻ അ​രി​യാ​നി​ക്ക​ൽ (പൊ​റാ​ട്ട് ക​ളി), ന​രേ​ൻ പു​ലാ​പ്പ​റ്റ (സാ​ഹി​ത്യം), കെ.​എ​ൻ.​കു​ട്ടി ക​ട​ന്പ​ഴി​പ്പു​റം (സാ​ഹി​ത്യ​കാ​ര​ൻ), ച​ന്ദ്ര​ൻ പൂ​വ​ക്കോ​ട് (വി​ഷ​വൈ​ദ്യം), വി.​സി കാ​ർ​ത്യാ​യ​നി (അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.