കെ​സി​വൈ​എം ജ​പ​മാ​ല പ്ര​യാ​ണം ന​ട​ത്തി
Monday, October 14, 2019 11:29 PM IST
നെന്മാ​റ: കെ​സി​വൈ​എം മേ​ലാ​ർ​കോ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലേ​യ്ക്കു ജ​പ​മാ​ല​പ്ര​യാ​ണം ന​ട​ത്തി. കെ​സി​വൈ​എം മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​റ്റി​ക്കാ​ട​ൻ കെ​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തി ജ​പ​മാ​ല​പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​വൈ​എം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​മാ​ർ​ട്ടി​ൻ ക​ള​ന്പാ​ട​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ജ​പ​മാ​ല​റാ​ണി ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും ഏ​ന്തി കാ​ൽ​ന​ട​യാ​യി ജ​പ​മാ​ല ചൊ​ല്ലി നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​നാ​വി​കാ​രി റ​വ. ഡോ.​ഏ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ല്കി.
ഫൊ​റോ​ന​യി​ലെ 120 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ ജ​പ​മാ​ല​പ്ര​യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രാ​യ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ, ഫാ. ​ആ​ന്‍റോ തെ​ക്കേ​കു​ന്നേ​ൽ, ഫാ.​ജെ​യ്സ​ണ്‍ വ​ട​ക്ക​ൻ, ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ്ര​യാ​ണ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ഫൊ​റോ​ന​യി​ലെ സി​സ്റ്റേ​ഴ്സും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
കെ​സി​വൈ​എം മേ​ലാ​ർ​കോ​ട് ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​റി​ൻ കു​റ്റി​ക്കാ​ട​ൻ, ജി​തി​ൻ റാ​ഫി, ജെ​ഫി രാ​ജീ​വ്, ജി​ൽ​സി മാ​ത്യു, ആ​ൽ​ഫി ജോ​സ​ഫ്, സ​ജി​ൻ കു​ള​ത്തി​ങ്ക​ൽ, അ​ജി ഫ്രാ​ൻ​സി​സ്, ഫ്രെ​ഡി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​യാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി.