ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
Tuesday, October 15, 2019 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ങ്ങാ​ട്ബ​സ്റ്റാ​ന്‍റി​ൽ വ​ച്ച് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട വൃ​ദ്ധ​ന് ദാ​രു​ണ മ​ര​ണം. കേ​ര​ള​ശേ​രി ത​ടു​ക്ക​ശേ​രി സ്വ​ദേ​ശി റോ​ഷ​ൻ വി​ഹാ​റി​ൽ ജോ​ണ്‍(90) ആ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. കോ​ങ്ങാ​ട് - ശ്രീ​കൃ​ഷ്ണ​പു​രം റൂ​ട്ടി​ലോ​ടു​ന്ന പ​വി​ത്രം ബ​സി​ന​ടി​യി​ലേ​ക്കാ​ണ് ജോ​ണ്‍ വീ​ണ​ത്. ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്പോ​ൾ സ്റ്റാ​ന്‍റി​ലേ​ക്ക് ക​യ​റി വ​ന്ന ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.