കാലവർഷത്തേതുപോലെ പുഴകളിൽ വീണ്ടും ജലനിരപ്പുയർന്നു
Tuesday, October 15, 2019 10:55 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ്ര​തീ​തി​യു​യ​ർ​ത്തി പു​ഴ​ക​ളി​ൽ വീ​ണ്ടും വെ​ള്ളം ഉ​യ​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​ക​ളി​ൽ ന​ല്ല ഇ​ടി​യോ​ടു കൂ​ടി​യാ​ണ് മ​ഴ പെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ചെ​റി​യ മ​ഴ​യും മൂ​ടി കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ്ര​തീ​തി​യി​ലാ​യി​രു​ന്നു. വ​ള്ളി​യോ​ട് ക​രി​പ്പാ​ലി പു​ഴ നി​റ​ഞ്ഞു് ഒ​ഴു​കു​ന്ന സ്ഥി​തി​യി​ലാ​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പു ഉ​യ​ർ​ന്ന് മം​ഗ​ലം​ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. ഇ​തേ തു​ട​ർ​ന്ന് മം​ഗ​ലം പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഓ​ഗ​സ്റ്റ് എ​ട്ടി​ന് മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നു ശേ​ഷം പി​ന്നെ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചി​ട്ടി​ല്ല. ഓ​രോ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യു​മാ​ണ് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. കൊ​യ്ത്ത് ന​ട​ക്കു​ന്ന​തി​നാ​ൽ ക​നാ​ലു​ക​ൾ വ​ഴി വെ​ള്ളം വി​ടാ​നും ക​ഴി​യി​ല്ല. ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ക​ന്നി മാ​സ​പോ​ക്കി​ലെ മ​ഴ​യും സ​പ്ലൈ​കോ​യു​ടെ താ​ളം തെ​റ്റി​യ നെ​ല്ല് സം​ഭ​ര​ണ​വും മൂ​ലം നെ​ൽ​ക​ർ​ഷ​ക​രെ ക​ര​യി​പ്പി​ക്കു​ക​യാ​ണ്.​മ​ഴ​യി​ൽ നെ​ല്ലെ​ല്ലാം മു​ള​ച്ച് ന​ശി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.