സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ അ​ന​ധി​കൃ​ത മ​രം​മു​റി വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണമെന്ന്
Tuesday, October 15, 2019 10:58 PM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും ട്രീ ​ക​മ്മി​റ്റി​ക​ൾ നി​ർ​ജ്ജീ​വ​മാ​യ​തും അ​ന​ധി​കൃ​ത മ​രം​മു​റി വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് ജി​ല്ല​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ പ​രി​സ്ഥി​തി ഐ​ക്യ​വേ​ദി. വ​ന​വ​ത്ക​ര​ണ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന സ​ർ​ക്കാ​ർ പ​രി​സ്ഥി​തി ന​ശീ​ക​ര​ണ​ത്തി​നെ​തി​രെ​യും പ​രി​സ്ഥി​തി ചൂ​ഷ​ക​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​ത​ല ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളും ട്രീ ​ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും വി​പു​ലീ​ക​രി​ക്കാ​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട യോ​ഗം ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റും മു​ൻ ഡി​എ​ഫ്ഒ​യു​മാ​യ ബാ​ബു ബോ​ണോ​വെ​ഞ്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​സ്ഥി​തി ഐ​ക്യ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ ബാ​ല​ൻ, ശ്യം​കു​മാ​ർ തേ​ങ്കു​റി​ശി, മ​ണി​കു​ള​ങ്ങ​ര, മാ​ന്നാ​ർ ജി.​രാ​ധാ​കൃ​ഷ്ണ​ൻ, ദീ​പം സു​രേ​ഷ്, ശി​വ​ദാ​സ് ചേ​റ്റൂ​ർ, ബി.​സു​ധാ​ക​ര​ൻ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, റാ​ഫി ജൈ​നി​മേ​ട്, ഉ​മ്മ​ർ ഫാ​റു​ഖ്, വി​ജ​യ​കു​മാ​ർ, കെ.​എം,ശ്രീ​കു​മാ​ർ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ദേ​ശാ​ട​ന​പ​ക്ഷി കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​ത പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച അ​ന്പ​രീ​ഷ് പ​ല്ല​ശേ​ന​യെ യോ​ഗം ആ​ദ​രി​ച്ചു.