ക​ന​ത്ത​മ​ഴ: പി​ല്ലൂ​ർ​ഡാം നി​റ​ഞ്ഞു , ഷട്ടറുകൾ തുറന്നു
Friday, October 18, 2019 11:10 PM IST
കോ​യ​ന്പ​ത്തൂ​ർ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പി​ല്ലൂ​ർ​ഡാം നി​റ​ഞ്ഞു. നീ​ല​ഗി​രി, മേ​ട്ടു​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ഡാ​മി​ലേ​ക്ക് വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡാം ​നി​റ​യു​ക​യാ​യി​രു​ന്നു.
ഭ​വാ​നി​ന​ദി​യും നി​റ​ഞ്ഞു​ക​വി​ഞ്ഞ് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. പി​ല്ലൂ​ർ ഡാ​മി​ൽ വെ​ള്ളം​നി​റ​ഞ്ഞ​തി​നാ​ലും ഡാ​മി​ലേ​ക്ക് വെ​ള്ളം വ​രു​ന്ന​തി​നാ​ലും ഡാ​മി​ലെ നാ​ലു​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു​വി​ട്ടു.
ഇ​തി​നാ​ലാ​ണ് ഭ​വാ​നി​യാ​റി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച​ത്.
അ​തി​നാ​ൽ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാ​നും വെ​ള്ള​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി. ഈ​വ​ർ​ഷം അ​ഞ്ചാം​ത​വ​ണ​യാ​ണ് പി ​ല്ലൂ​ർ​ഡാം നി​റ​യു​ന്ന​ത്.

സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: വീ​ടു​കു​ത്തി തു​റ​ന്നു സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു. തീ​ത്തി​പാ​ള​യം ക​ന്ദ​വേ​ൽ ന​ഗ​ർ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. രാ​വി​ലെ വീ​ട്ടി​ന​ക​ത്ത് ഒ​രാ​ൾ ന​ട​ക്കു​ന്ന​തു​ക​ണ്ട് സു​ബ്ര​ഹ്മ​ണ്യ​ൻ ഒ​ച്ച​യി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15 പ​വ​ൻ സ്വ​ർ​ണ​വും 15 ആ​യി​രം രൂ​പ​യും, എ​ടി​എം കാ​ർ​ഡു​ക​ളും ക​ള​വു​പോ​യ​താ​യി ക​ണ്ട​ത്. പേ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സെ​ത്തി സം​ഭ​വ​സ്ഥ​ലം നി​രീ​ക്ഷി​ച്ചു.
മോ​ഷ്ടാ​വ് വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ ​വീ​ല​റി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്ത് റോ​ഡി​ൽ സ്റ്റാ​ർ​ട്ടാ​ക്കി നി​ർ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് അ​ക​ത്തു​ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. ബാ​ത്ത് റൂ​മി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു വ​ച്ചി​രു​ന്നു. മോ​ഷ്ടാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചു​മ​ത​ല​യേ​റ്റു

കോ​യ​ന്പ​ത്തൂ​ർ: ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യി കാ​ളി​രാ​ജ് ചു​മ​ത​ല​യേ​റ്റു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​തി​യ വി​സി​യാ​യി കാ​ളി രാ​ജ് പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്.
ഇ​തേ തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് സ​മി​തി പി​രി​ച്ചു​വി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല മാ​നേ​ജ്മെ​ൻ​റ് സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ളും ചു​മ​ത​ല​ക​ളും വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് സി​ൻ​ഡി​ക്കേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

കൊ​തു​കു​മ​രു​ന്ന് ത​ളി​ക്ക​ൽ

കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി യു​ടെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ കൊ​തു​കു​മ​രു​ന്ന് ത​ളി​ക്കാ​ൻ തു​ട​ങ്ങി.
ഏ​ഴ്, എ​ട്ട്, 21, 17 വാ​ർ​ഡു​ക​ളി​ലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. 41-ാം വാ​ർ​ഡ് ഭാ​ര​തി​യാ​ർ റോ​ഡി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു വ​ള​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 25 ആ​യി​രം രൂ​പ പി​ഴ​വി​ധി​ച്ചു.