എം​ഡി രാ​മ​നാ​ഥ​ൻ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യം ഉദ്ഘാടനം 21ന്
Saturday, October 19, 2019 11:14 PM IST
പാ​ല​ക്കാ​ട്: വി​ഖ്യാ​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ എം​ഡി രാ​മ​നാ​ഥ​ന് ജന്മനാ​ടാ​യ മ​ഞ്ഞ​പ്ര​യി​ൽ സ്മാ​ര​ക​മാ​യി സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സാം​സ്കാ​രി​ക നി​ല​യം 21ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. എം.​ഡി.​രാ​മ​നാ​ഥ​ന്‍റെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ച്ച മ​ന്ദി​രം ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു​കോ​ടി​ രൂപ ചിലവഴിച്ച് ഹാ​ബി​റ്റ​ാറ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പാ​ണ് മ​ന്ദി​രം നി​ർ​മി​ച്ച​ത്. സം​ഗീ​ത ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യു​ള്ള വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​വുമുണ്ട്. മ​ന്ദി​ര​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തെ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ റി​സ​പ്ഷ​നും അ​തി​ഥി മു​റി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.