വ​നി​ത​യോ​ട് അ​പ​മ​ര്യാ​ദ:​ ക്ഷീ​ര​വി​ക​സ​ന ഇ​ൻ​സ്ട്ര​ക്ട​റെ സ​സ്പെ​ൻ​സ് ചെ​യ്തു
Saturday, October 19, 2019 11:15 PM IST
അ​ഗ​ളി:​ പു​തൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ വ​നി​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സി​ലെ ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ ബി​നു​മോ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു.​

ക്ഷീ​ര​വി​ക​സ​ന സം​ഘ​ത്തി​ന്‍റെ പൊ​തു​യോ​ഗ​ത്തി​ൽ വെ​ച്ച് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദയാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.​

ഇ​ത് സം​ബ​ന്ധി​ച്ച് വ​നി​താ അം​ഗം മ​ന്ത്രി​ക്കും , അ​ഗ​ളി പോ​ലീ​സി​നും, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​ക​ളി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ ഈ മാ​സം 11 ന് ​ക്ഷീ​ര ഓ​ഫീസി​ന്‍റെ ഭ​ര​ണ സൗ​കാ​ര്യാ​ർ​ത്ഥം അ​ട്ട​പ്പാ​ടി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ൽ നി​ന്ന് നെന്മാറ ക്ഷീ​ര സം​ഘ​ത്തി​ലേ​ക്ക് ഇ​യാ​ളെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ട് പാ​ല​ക്കാ​ട് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.