കു​തി​രാ​ൻ കു​രു​ക്കി​ൽ മ​നം​നൊ​ന്ത് കു​ഴി അ​ടയ്​ക്കാ​ൻ ക​ണ്ണാ​റ​യി​ൽ നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​ർ
Monday, October 21, 2019 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ക​ണ്ട് കു​ഴി അ​ട​ക്കാ​ൻ എ​ത്തു​ന്ന​ത് ദൂ​ര​സ്ഥ​ല​ങ്ങി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ. ഇ​ന്ന​ലെ അ​തി​രാ​വി​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴു​ക്കും​പാ​റ​യി​ലും ഷേ​ത്ര​ത്തി​ന​ടു​ത്തും വാ​ഹ​ന കു​രു​ക്ക് രൂ​ക്ഷ​മാ​യ​പ്പോ​ഴാ​ണ് കു​തി​രാ​നി​ൽ നി​ന്നും പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ക​ണ്ണാ​റ​യി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ കു​തി​രാ​നി​ലെ കു​ഴി അ​ട​ക്കാ​ൻ എ​ത്തി​യ​ത്. പി​ക്ക​പ്പു​മാ​യി എ​ത്തി​യ ഇ​വ​ർ റോ​ഡ് സൈ​ഡി​ൽ കി​ട​ന്നി​രു​ന്ന ക​ല്ലു​ക​ൾ പെ​റു​ക്കി കൂ​ട്ടി കു​ഴി​ക​ളി​ൽ നി​റ​ച്ചു. സ​മീ​പ​ത്തു നി​ന്നു​ള്ള മ​ണ്ണ് ക​ല്ലി​നു മു​ക​ളി​ൽ നി​ര​ത്തി വാ​ഹ​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലം ക​ട​ന്നു പോ​കാ​ൻ വ​ഴി​യൊ​രു​ക്കി. ബെ​ന്നി, ബി​ജു, സു​രേ​ഷ്, ബി​നോ​യ്, അ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ഴി അ​ട​ക്ക​ൽ. ഡ്രൈ​വ​ർമാ​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​മെ​ല്ലാം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ചാ​ടി കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ടാ​ണ് ഇ​ത്ര ദൂ​ര​ത്തു നി​ന്നും കു​തി​രാ​നി​ലെ​ത്തി​യ​തെ​ന്ന് സം​ഘ​ത്തി​ലെ ബെ​ന്നി പ​റ​ഞ്ഞു. ത​ങ്ങ​ളാ​ലാ​കു​ന്ന വി​ധം യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഇ​ത്ര​യെ​ങ്കി​ലും ഒ​രു മ​നു​ഷ്യ​ത്വ സ​മീ​പ​നം ഇ​വി​ടു​ത്തെ സ​ർ​ക്കാ​രു​ക​ൾ​ക്കി​ല്ല​ല്ലോ എ​ന്നാ​ണ് അ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന യാ​ത്രി​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.