കണ്ടെയ്നർ ഇടിച്ച് ബൈക്ക് കത്തി; ക​ന്പ​നി​യു​ട​മ വെന്തുമരിച്ചു
Monday, October 21, 2019 11:20 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​സ്ത്ര​നി​ർ​മാ​ണ ക​ന്പ​നി​യു​ട​മ മ​രി​ച്ചു. തി​രു​പ്പൂ​ർ അ​ങ്കോ​രി​പാ​ള​യം സെ​യ്ത് അ​മ​റു​ള​ള റാ​ഹി​ൽ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് തി​രു​പ്പൂ​രി​ൽ​നി​ന്നും അ​ന്നൂ​ർ​വ​ഴി മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ അ​ന്നൂ​ർ ജെ.​ജെ.​ന​ഗ​റി​ൽ എ​തി​രെ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി സെ​യ്ത് അ​മ​റു​ള്ള റാ​ഹി​ൽ സ​ഞ്ച​രി​ച്ച ഡ്യൂ​ക്ക് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈക്ക് ലോ​റി​യു​ടെ മു​ൻ​ച​ക്ര​ത്തി​ൽ കു​ടു​ങ്ങി അ​ന്പ​ത​ടി ദൂ​രേ​യ്ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​നു തീ​പി​ടി​ച്ച് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സെ​യ്ത് അ​മ​റു​ള്ള റാ​ഹി​ൽ വെ​ന്തു​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി​ഡ്രൈ​വ​ർ അ​യ്യ​നാ​ർ ഇ​റ​ങ്ങി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ന്നൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബൈ​ക്കും മൃ​ത​ദേ​ഹ​വും പു​റ​ത്തെ​ടു​ത്തു. അ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.