സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ ഹാ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, October 22, 2019 11:14 PM IST
ഒ​ല​വ​ക്കോ​ട്: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഹാ​ൾ ഒ​ല​വ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ വ​ലി​യ നി​ല​യി​ലെ​ത്താ​ൻ ക​ഴി​യൂ എ​ന്ന് ബി​ഷ​പ് ഓ​ർ​മ്മി​പ്പി​ച്ചു. മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ പ​ദ​വി​യി​ലൂ​ടെ കേ​ര​ളം ത​ന്നെ ബ​ഹു​മാ​നി​ക്ക​പ്പെ​ട്ട​താ​യും ബി​ഷ​പ് പ​റ​ഞ്ഞു.

ഹോ​ളി​ഫാ​മി​ലി ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി കു​ര്യാ​ക്കോ​സ് സി​എ​ച്ച് എ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി, പാ​ല​ക്കാ​ട് മ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ശാ​ന്തി പ​റ​പ്പു​ള്ളി സി​എ​ച്ച് എ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് ക​വി​ത ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ല മ​റി​യം​ത്രേ​സ്യാ ഹാ​ളി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​വ​ത​ര​ണം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ​ത്മ​ല​ത സ്വാ​ഗ​ത​വും സ്റ്റാ​ഫ് പ്ര​തി​നി​ധി റാ​ണി മാ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.