മു​ട​പ്പ​ല്ലൂ​ർ-​ച​ക്കാ​ന്ത​റ റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Tuesday, October 22, 2019 11:14 PM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ-​ച​ക്കാ​ന്ത​റ റോ​ഡ് (ചാ​ച്ചാ​ജി റോ​ഡ്) റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. റോ​ഡ് ത​ക​ർ​ന്ന് ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യും മു​ട​പ്പ​ല്ലൂ​ർ-​മം​ഗ​ലം​ഡാം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.
ഒ​രു​വ​ർ​ഷം​മു​ന്പ് റീ​ടാ​റിം​ഗി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പി​ന്നീ​ടി​ത് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി ഈ ​റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ലം​ഡാം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ല​ത്തൂ​രി​ലേ​ക്കും നെന്മാ​റ​യ്ക്കും പോ​കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ്. റോ​ഡു​വി​ക​സ​നം അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, എ​ൻ.​വി​ഷ്ണു എ​ന്നി​വ​ർ അ​റി​യി​ച്ചു.