മ​സ്തി​ഷ്ക മ​ര​ണം: യു​വ​തി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം​ചെ​യ്തു
Thursday, October 24, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച യു​വ​തി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം​ചെ​യ്തു. നാ​മ​ക്ക​ൽ ചി​ന്നാ​ൻ​കാ​ട് പ​ഴ​നി​സ്വാ​മി ഭാ​ര്യ ത​ങ്ക​മ​ണി (38)/യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15-നാ​ണ് റോ​ഡ​പ​ക​ട​ത്തി​ൽ ത​ങ്ക​മ​ണി​ക്കു പ​രി​ക്കേ​ല്ക്കു​ന്ന​ത്.
ആ​ദ്യം ഈ​റോ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​വൈ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി. ഇ​വി​ടു​ത്തെ ചി​കി​ത്സ​യ്ക്കി​ടെ 21ന് ​ത​ങ്ക​മ​ണി​ക്ക് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ത​ങ്ക​മ​ണി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം​ചെ​യ്യാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ഹ്യ​ദ​യ​വാ​ൽ​വ്, ക​ര​ൾ, വൃ​ക്ക​ക​ൾ, ക​ണ്ണു​ക​ൾ, തൊ​ലി, എ​ല്ല് തു​ട​ങ്ങി​യ​വ ചെ​ന്നൈ​യി​ലെ​യും ന​ഗ​ര​ത്തി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ളെ​പ്പ​റ്റി മോ​ശ​മാ​യി സം​സാ​രി​ച്ച വ​സ്ത്ര​വ്യാ​പാ​രി​ക്കെ​തി​രെ പീ​ള​മേ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മേ​ട്ടു​പ്പാ​ള​യം സി​രു​മു​ഖൈ​യി​ലെ കാ​ര​പ്പ​ൻ​സി​ൽ​ക്സ് ഉ​ട​മ കാ​ര​പ്പ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പീ​ള​മേ​ട് ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഹി​ന്ദു ദൈ​വ​ങ്ങ​ളാ​യ കൃ​ഷ്ണ​ൻ, അ​ത്തി​വ​ര​ദ​ർ എ​ന്നി​വ​രെ​പ്പ​റ്റി മോ​ശ​മാ​യി പ്ര​സം​ഗി​ച്ച​ത്.
മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച കാ​ര​പ്പ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു.
എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തി​നാ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണി​ന്‍റെ ഉ​ത്ത​ര​വു​പ്ര​കാ​രം പീ​ള​മേ​ട് പോ​ലീ​സ് കാ​ര​പ്പ​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.