ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മ്മാ​ണം: ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്നു
Monday, November 11, 2019 12:14 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.
തി​ര​ക്കേ​റി​യ റോ​ഡി​ൽ ആ​വ​ശ്യ​ത്തി​ന് മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ ക​ലി​ങ്കു​ക​ൾ നി​ർ​മ്മി​ക്കു​ന്നി​ട​ത്താ​ണ് വാ​ഹ​ന ത​ട​സ്സം പ​തി​വാ​കു​ന്ന​ത്. ക​ല്ല​ടി​ക്കോ​ട് ടി ​ബി ക​വ​ല​യി​ലും പൊ​ന്നം​കോ​ട് ക​നാ​ൽ പാ​ല​ത്തി​ലും തു​പ്പ​നാ​ട് അ​വി​ൽ മി​ല്ലി​നു സ​മീ​പ​വും റോ​ഡു​ക​ൾ പൊ​ളി​ച്ചു​ള്ള ക​ലു​ങ്കു​ക​ളു​ടെ നി​ർ​മ്മാ​ണം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. വാ​ഹ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നോ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നോ പോ​ലീ​സോ മ​റ്റ് അ​ധി​കാ​രി​ക​ളോ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ആ​ന്പു​ല​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ത്യാ​വ​സ്യ സ​ർ​വ്വീ​സു​ക​ളെ പോ​ലും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം അ​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ ആ​ശ​ങ്കാ​കു​ല​രാ​ണ് പ്ര​ദേ​ശ വാ​സി​ക​ൾ.