കാ​യി​കാ​ധ്യാ​പ​കർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു
Tuesday, November 12, 2019 12:41 AM IST
പാലക്കാട്: ഉദ്ഘാടന ച​ട​ങ്ങി​നി​ടെ കെ​പി​എ​സ്പി​ഇ​ടി​എ, ഡി​പി​ഇ​ടി​എ കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​നാം​ഗ​ങ്ങ​ൾ ബാ​ഡ്ജ് ധ​രി​ച്ച് ക​റു​ത്ത തു​ണി​കൊ​ണ്ട് വാ​യ​മൂ​ടി​കെ​ട്ടി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ഗ്രൗ​ണ്ട് ചു​റ്റി പ്ര​തി​ഷേ​ധി​ച്ചു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കാ​യി​കാ​ധ്യാ​പ​ക​ർ ന​ട​ത്തു​ന്ന ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ഹൈ​സ്കൂ​ൾ ത​ല​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​ർ​ക്ക് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ത​ല​ത്തി​ലു​ള്ള ശ​ന്പ​ള​മാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ന്ന​തെ​ന്നും കാ​യി​ക​മേ​ള​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ​നി​ന്നാ​ണെ​ന്നും എ​ന്നാ​ൽ ഈ​വി​ഭാ​ഗ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക​ർ
വ​ള​രെ കു​റ​വാ​ണെ​ന്നും നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ് സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നും കെ​പി​എ​സ്പി​ഇ​ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ.​അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു.
മീ​റ്റി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ 400, 800, 5000 മീ​റ്റ​ർ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ, റി​ലേ മ​ത്സ​രം എ​ന്നി​വ ന​ട​ക്കു​ന്ന ഗ്രൗ​ണ്ട് മ​ഴ​യി​ൽ കു​തി​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും
ഇ​തി​നാ​ൽ കാ​യി​കതാ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ നി​യ​മ​നം ന​ട​ത്തു​ക
തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​ധ്യാ​പ​ക​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.