വേ​ല​ന്താ​വ​ളം ഉ​ഴ​വ​ർ ച​ന്ത​യി​ൽ ത​ക്കാ​ളി വ​ര​വ് കൂ​ടി
Wednesday, November 13, 2019 12:34 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വേ​ല​ന്താ​വ​ളം ഉ​ഴ​വ​ർ ച​ന്ത​യി​ൽ ത​ക്കാ​ളി വ​ര​വു​കു​ടി​യ​തോ​ടെ വി​ല​കു​ത്ത​നെ കു​റ​ഞ്ഞു. പ​തി​ന​ഞ്ചു കി​ലോ തൂ​ക്ക​മു​ള്ള ഒ​രു കെ​യ്സ് ത​ക്കാ​ളി​ക്ക് ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് 130 രൂ​പ മാ​ത്രം. വി​പ​ണി​യി​ൽ വി​ല കി​ലോ​യ്ക്ക് പ​തി​ന​ഞ്ചു രൂ​പ​യാ​ണ് കു​റ​ഞ്ഞ​നി​ര​ക്ക്.
ക​ഴി​ഞ്ഞാ​ഴ്ച​വ​രെ ത​ക്കാ​ളി വി​ല കി​ലോ​യ്ക്ക് 40 രൂ​പ​യാ​യി​രു​ന്നു. വി​ല​കു​ത്ത​നെ കു​റ​ഞ്ഞ​തു കാ​ര​ണം പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു പ​തി​വു വ​രു​മാ​ന​വും പ​കു​തി​യാ​യി കു​റ​ഞ്ഞി​രി​ക്കു​ന്ന​താ​യാ​ണ് ആ​വ​ലാ​തി. താ​ലൂ​ക്കി​ൽ വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ച്ച​ക്ക​റി കൃ​ഷി സ​മ​ഗ്ര​മാ​യി ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ മു​പ്പ​തു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി പ​ഞ്ചാ​യ​ത്തു​ക​ൾ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മു​ന്പു​വ​രെ​യും ക​ർ​ഷ​ക​ർ​ക്ക് അ​ധ്വാ​ന​ത്തി​നു ആ​നു​പാ​തി​ക വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ നി​ല​വി​ലെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം പ​രി​താ​പ​ക​ര​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രിക്കു​ന്ന​ത്. വെ​ണ്ട, വ​ഴു​തി​ന, വെ​ള്ള​രി, പ​ച്ച​മു​ള​ക്, പ​ട​വ​ലം, പാ​വ​യ്ക്ക ഉ​ൾ​പ്പെ​ടെ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ക​ർ​ഷക​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് ത​ക്കാ​ളി​യാ​ണ്. നി​ല​വി​ൽ ത​ക്കാ​ളി​ക്ക് ഉ​ഴ​വ​ർ ച​ന്ത​യി​ൽ അ​ർ​ഹ​മാ​യ വി​ല ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നി​ല​നി​ല്പ് അ​വ​താ​ള​ത്തി​ലാ​കും. ക​നാ​ൽ വെ​ള്ള​മോ മ​ഴ​യോ
ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ബാ​ങ്ക് വാ​യ്പ വാ​ങ്ങി​യാ​ണ് കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2018-19 വ​ർ​ഷം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ള​യ​മു​ണ്ടാ​യ​തും പ​ച്ച​ക്ക​റി കൃ​ഷി​ക്കു വ്യാ​പ​ക​നാ​ശം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി പൂ​ർ​വ​കാ​ല സ​മൃ​ദ്ധി തി​രി​ച്ചെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​തും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ട​ക​ര​പ്പ​തി ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ കോ​യ​ന്പ​ത്തൂ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചാ​ണ് വി​പ​ണ​നം ന​ട​ത്തി​യി​രു​ന്ന​ത്.
കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​ക്കാ​ൻ ക​ട​ത്തു​കൂ​ലി കൂ​ടു​ത​ലാ​കു​ന്ന​തി​ലാ​ണ് വേ​ല​ന്താ​വ​ള​ത്ത് ഉ​ഴ​വ​ർ​ച​ന്ത രൂ​പീ​കൃ​ത​മാ​യ​ത്. തു​ട​ക്ക​ത്തി​ൽ ഉ​ഴ​വ​ർ ച​ന്ത ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലു​ള്ള കാ​ലാ​വ​സ്ഥ​യും പ​ച്ച​ക്ക​റി​ക്കു വി​ല​ക്കു​റ​വും കാ​ര​ണം വ​രു​മാ​ന​ക്കു​റ​വു​മു​ണ്ടാ​യ​തെ​ന്നാ​ണ് ഒ​ഴ​ല​പ്പ​തി ക​ർ​ഷ​ക​ൻ സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ ആ​വ​ലാ​തി.