നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
Thursday, November 14, 2019 11:11 PM IST
നെന്മാറ: നാ​യ കു​റു​കെ ചാ​ടി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​രിക​യാ​യി​രു​ന്ന ഓ​ട്ടോ മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും, ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.
ഓ​ട്ടോ ഡ്രൈ​വ​ർ അ​യി​ലൂ​ർ കാ​ര​ക്കാ​ട്ടു​പ​റ​ന്പ് സ്വ​ദേ​ശി ക​ലാ​ധ​ര​ൻ(38), അ​യി​ലൂ​ർ ഗ​വ.​യു.​പി.​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശി​വ(​എ​ട്ട്), ശി​വാ​നി(​ഏ​ഴ്), ബ​വി​യ(​ഏ​ഴ്), അ​ഭി​ത് ഷാ((10), ​നീ​ര​ജ്(​ഒ​ന്ന്), ഗ്രീ​ഷ്മ(10), അ​നു​ഷ്ക (എ​ട്ട്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നലെ രാവിലെ അ​യി​ലൂ​ർ പു​ഴ​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യ്ക്ക് മുന്നി​ലേ​ക്ക് വ​ന്ന നാ​യ​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ഐ.​എ​ച്ച്.​ആ​ർ.​ഡി.​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് നെന്മാറ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ അ​നു​ഷ്ക​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലും, അ​ഭി​ത് ഷാ, ​നീ​ര​ജ്, ഗ്രീ​ഷ്മ എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ക​ലാ​ധ​ര​ൻ തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.