കു​ടി​വെ​ള്ള​ സ്രോ​ത​സി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി
Monday, November 18, 2019 11:01 PM IST
അ​ഗ​ളി: ഷോ​ള​യൂ​ർ മാ​ര​ന​ട്ടി തോ​ട്ടി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ സ്രോ​ത​സി​നു മു​ക​ളി​ലാ​യാ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ​രി​സ​ര​വാ​സി​ക​ളാ​ണ് സം​ഭ​വം ക​ണ്ട​ത്.
മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​താ​ണോ​യെ​ന്ന സം​ശ​യ​വു​മു​ണ്ട്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ര​ന​ട്ടി, കൊ​ല്ലം​കാ​ട് അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ കു​റ​വ​ൻ​പാ​ടി, ക​ട്ടേ​ക്കാ​ട്, ചി​റ്റൂ​ർ, കോ​ട്ട​മ​ല, പു​ട്ടു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​ത് മാ​ര​ന​ട്ടി തോ​ട്ടി​ൽ നി​ന്നു​മാ​ണ്. തോ​ട്ടി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. സം​ഭ​വ​ത്തി​ൽ ഉ​ട​നേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.