കത്തോലിക്കാ കോൺഗ്രസ് ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Monday, November 18, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. കാ​ട്ടാ​ന, പു​ലി, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ട​ത്ത​നാ​ട്ടു​ക​ര, തി​രു​വി​ഴാം​കു​ന്ന്, ക​ണ്ട​മം​ഗ​ലം, മൈ​ലാ​പാ​ടം, ത​ത്തേ​ങ്ങ​ലം, മെ​ഴു​കും​പാ​റ, ആ​ന​മൂ​ളി, അ​ട്ട​പ്പാ​ടി, പൂ​ഞ്ചോ​ല, ഇ​രു​ന്പ​ക​ച്ചോ​ല, പാ​ല​ക്ക​യം, മൂ​ന്നേ​ക്ക​ർ, ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്നും നി​ര​ന്ത​ര​മാ​യി കാ​ടി​റി​ങ്ങി ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.
നി​ര​വ​ധി​പേ​ർ​ക്ക് വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​മൂ​ലം പു​ല​ർ​ച്ചെ​യു​ള്ള റ​ബ​ർ ടാ​പ്പിം​ഗി​നു​പോ​ലും ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന ു ള്ള ​നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പാ​ല​ക്കാ​ട് രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്. കെ​ടി​എം ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നും തു​ട​ങ്ങു​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ ധ​ർ​ണാ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഗ്ലോ​ബ​ൽ രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ ധ​ർ​ണാ​സ​മ​ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​ജി പ​ടി​പ്പു​ര​യ്ക്ക​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബാ​ബു പ്രാ​ക്കു​ഴി​യി​ൽ, പൊ​ന്നം​കോ​ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.