ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, November 19, 2019 11:24 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്രൊ​ബേ​ഷ​ൻ വാ​രാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് സാ​യൂ​ജ്യം റ​സി​ഡ​ൻ​സി​യി​ൽ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​നി​ൽ കെ.​ഭാ​സ്ക​ർ നി​ർ​വ​ഹി​ക്കും.

രാ​ജ്യ​ത്തെ ജ​യി​ൽ സം​വി​ധാ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് കു​റ്റ​വാ​ളി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം കൈ​കൊ​ള്ളു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ജ​സ്റ്റി​സ് വി.​ആ​ർ കൃ​ഷ്ണ​യ്യ​രു​ടെ ജന്മദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വാ​രാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.