തൊ​ഴി​ൽ​ നി​യ​മ​ ലംഘനം: 6,41,300 രൂ​പ പിഴ ഈ​ടാ​ക്കി
Tuesday, November 19, 2019 11:24 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ 52 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. മ​ണ്ണാ​ർ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്സ് മ​ജി​സ്ട്ര​റ്റ് കോ​ട​തി​യാ​ണ് പി​ഴ വി​ധി​ച്ച​ത്.

താ​ലൂ​ക്കി​ലെ 52 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 6,41,300 രൂ​പ​യാ​ണ് പി​ഴ​യി​ന​ത്തി​ൽ ചു​മ​ത്തി​യ​ത്. സ്ഥാ​പ​ന​ങ്ങ​ൾ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ത്ത​തി​നും, ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ത്ത​തി​നും, ജീ​വ​ന​ക്കാ​രു​ടെ രേ​ഖ​ക​ൾ ക്യ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​ത്ത​തി​നും, ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ നി​ശ്ചി​യി​ച്ച വേ​ത​നം ന​ൽ​കാ​ത്ത​തി​നു​മാ​ണ് വി​വി​ധ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ അ​ട​ക്കേ​ണ്ട​താ​യി​ട്ട് വ​ന്നി​ട്ടു​ള്ള​ത്.

കേ​ര​ള ഷോ​പ്സ് ആ​ന്‍റ് കോ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം 196 പ്ര​കാ​രം സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി 60 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാ വ​ർ​ഷ​വും പു​തു​ക്കു​ക​യും വേ​ണം. എ​ല്ലാ മാ​സ​വും സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ വ​രു​ന്ന അ​വ​സ​ര​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ജൂ​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യു​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും വെ​ബ്സൈ​റ്റ് മു​ഖാ​ന്തി​രം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.​തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എം. മ​നോ​ജ് അ​റി​യി​ച്ചു.