മ​ത​ബോ​ധ​ന​ദി​നം ആ​ച​രി​ച്ചു
Tuesday, November 19, 2019 11:24 PM IST
കോ​യ​ന്പ​ത്തൂ​ർ: പോ​ത്ത​ന്നൂ​ർ സെ​ന്‍റ ക്ലൊ​ത്തി​ൽ​ഡാ ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന​ദി​നം ആ​ച​രി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ടോ​മി പു​ന്ന​ത്താ​ന​ത്ത് കാ​ർ​മി​ക​നാ​യി.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക കാ​റ്റി​ക്കി​സം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ​യ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ.​ടോ​മി പു​ന്ന​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക​വി​കാ​രി ഫാ.​റോ​ജോ പു​ര​യി​ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്കി. റോ​സി​ലി പോ​ൾ ന​ന്ദി​പ​റ​ഞ്ഞു. കൈ​ക്കാ​രന്മാർ, കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ മ​ത​ബോ​ധ​ന ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.