അ​ണി​ക്കോ​ട്ടി​ൽ റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്ത് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് ത​ട​യ​ണം
Tuesday, November 19, 2019 11:34 PM IST
ചി​റ്റൂ​ർ: അ​ണി​ക്കോ​ട് നാ​ലു​മൊ​ക്ക് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ഇ​തു​മൂ​ലം താ​ലൂ​ക്കി​ൽ സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തു പ​തി​വാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ വൈ​കു​ന്നേ​രം ബ​സി​നാ​യി കാ​ത്തു​നി​ന്നു ക​യ​റു​ന്ന​ത് അ​ണി​ക്കോ​ട്ടി​ലാ​ണ്.

തൃ​ശൂ​ർ, കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ച​ര​ക്കു​ക​ട​ത്ത്, തീ​ർ​ഥാ​ട​നം, വി​നോ​ദ സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ചീ​റി​പ്പാ​യു​ന്ന​ത് പ്ര​ധാ​ന ജം​ഗ്ഷ​നാ​യ അ​ണി​ക്കോ​ട് വ​ഴി​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് തീ​ർ​ത്തും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്.

മു​ന്പ് ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ നി​ല​വി​ൽ വ​ല്ല​പ്പോ​ഴു​മാ​ണ് ഹോം ​ഗാ​ർ​ഡ് എ​ത്താ​റു​ള്ള​ത്. ചി​റ്റൂ​ർ​കാ​വ് റോ​ഡ്, ക​ച്ചേ​രി​മേ​ട് റോ​ഡ്, വ​ണ്ടി​ത്താ​വ​ളം പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ൾ കൊ​ടും​വെ​യി​ലി​ൽ ദീ​ർ​ഘ​നേ​രം റോ​ഡ​രി​കി​ലാ​ണ് ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത്.